താൾ:CiXIV276.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

പയാലെ । സന്താപംതീൎന്നുജന്മമറുന്നവഴികാട്ടി സന്തൊഷപൂ
ൎവ്വമനുഗ്രഹിക്കെണമെപൊറ്റി । വൃത്തികളടങ്ങി വന്നിവനെ
ന്നറിഞ്ഞഥ । വൃത്തവാനായഗുരുനാഥനുംകൃപാലുവായി । മൃത്തി
നാൽ ചമച്ചകുടകത്തെപുഴുവിൽമു । ന്നുറ്റുതിതൽസ്വരൂപമാക്കി
ടുന്നവണ്ടുപൊലെ । തെറ്റന്നുതന്റെദെഹം തന്നെയായ്‌വരുവ
തി । നുറ്റുനിഷ്കൎഷയൊടുമെകാഗ്രഹൃദയനായി । മുറ്റുമമ്പിയ
ലുന്നദെഹാന്തദെഹിയൊടു । പറ്റുമാറെവമുപദെശിച്ചു തുടങ്ങി
നാൻ ।

വരികകെൾനീതന്നെമറന്നൊൻപിറന്നീടും । പിരിയെമ
രിച്ചീടുംചുഴലിക്കാറ്റില്പെട്ട । ചെറിയതൃണഖണ്ഡംകണക്കെ
ചുറ്റിചുറ്റി । പെരിയകാലചക്രഭൂമയിലുഴന്നീടും । മറകളാരാ
യുന്നതന്നെതാനെന്നുനെരെ । യറിവൊളവുമെന്നതറിഞ്ഞു കൊ
ണ്ടാലുമ്നീ । അറിഞ്ഞുതന്നെതനിക്കാധാരതലവനെ । അറികില
വൻതാനുംബ്രഹ്മവുംതാന്തന്നെയാം । അന്യമില്ലൊന്നുമെതാ
നെന്നിയെഎന്നുകാണാ । മന്നെരംജനിമൃതിഭ്രമവു മൊഴിഞ്ഞു
പൊം । നിന്നെനീകറിലൊനിനക്കൊല്ലൊരുഹാനി । എന്നൊടു
ചൊദിക്കയാലുമ്പദെശിച്ചെനിദം । ഇന്നെന്നെഭ്രാന്തനെന്നാക്കീ
ടുവാൻ ഭാവിക്കയൊ । തന്നെത്താനറിയാതൊരാരുള്ള ലൊകത്തി
ങ്കൽ । പിന്നെയെന്തവർ ജനിമരണാംബുധൌവീഴ്വാൻ । എ
ന്നൊടുസത്യമരുൾചെയ്യെണം ദയാനിധെ । ദെഹമിന്നതുദെ
ഹിയിന്നതെന്നറിയുന്ന । ദെഹികൾ തന്നെ താനെന്നറിഞ്ഞൊ
രറികനീ । ദെഹമെന്നിയെ ദെഹിയാരുവാനെന്നു ശൊഷ്യൻ ।
മൊഹമൊൎത്താചാൎയ്യൻ പീഡിച്ചുപുഞ്ചിരിപൂണ്ടാൻ । ദെഹമ
ല്ലാതെയുണ്ടൊദെഹിയെന്നൊതുന്നനിൻ । ദെഹമൊസ്വപ്നത്തി
ങ്കൽനീളെ സഞ്ചരിപ്പതും । മൊഹമാംസുഷുപ്തിയിൽ കണ്ടതും
ജാഗ്രത്തിങ്കൽ । ഊഹിച്ചൊരൊന്നെ അറിയുന്നതുമാരൊക്കനീ ।
ജാഗ്രത്തിലിക്കാണുന്നസകലവൃത്തങ്ങളും । ജാഗ്രംവെർവ്വിട്ടു
കാണും സ്വപ്നത്തിലവസ്ഥയും । ആഗ്രഹമൊന്നുമില്ലാ സുഷു
പ്തീകാണുന്നതും । വാകിലുണ്ടനുഭവം നിത്യമെന്നതുമ്നൂനം । അ
റിഞ്ഞുകൂടുന്നതുമില്ല് ചെറ്റുമെയുള്ളിൽ । കുറഞ്ഞൊന്നുദിച്ചുട

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/76&oldid=187772" എന്ന താളിൽനിന്ന് ശേഖരിച്ചത്