താൾ:CiXIV276.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കൈവല്യനവനീതം

തത്വബൊധപടലം

ഹരിഃ ശ്രീഗണപതയെനമഃ അവിഘ്നമസ്തു

ശ്രീഗുരുപാദാംബുജം മനസ്സിൽസദാകാലം । ശിരസ്സിലാദെ
ശവുംധരിച്ചുവാഴുമ്നമ്മെ । ഗുരുശ്രീകടാക്ഷമന്നുണ്മയാം ശ്രെയ
സ്സനു । സരിക്കുന്നതെവെണ്ടു ഗുരവെനമൊനമഃ । ഗുരുശ്രീക
രം ശ്രീമൽ ഗുരുകീൎത്തനംസമു । ച്ചരിച്ചുസുഖെനസഞ്ചരിക്കുംകി
ളിപ്പെണ്ണെ । കുറുക്കുംപാലുംപഞ്ചസാരയുംപക്വങ്ങളും । വെറുക്കെ
മധുവുമാസ്സ്വദിച്ചുയഥാരസം । ഉരത്തൊരജ്ഞാനത്തിൽ പെരു
ത്തനാരായവെ । രറുത്തുബൊധമ്നൽകുംകൈവല്യ നവനീതം ।
സ്ഫുരിച്ചതമിഴ്പൊരുളറിയാഞങ്ങൾക്കൎത്ഥം । തിരിച്ചു ചൊല്ലെണം
നീകെരളഭാഴയാലെ । ഉറെച്ചഭക്തിശ്രദ്ധാവിനയങ്ങളെകൊ
ണ്ടുനിറഞ്ഞ മനസ്സൊടുമിങ്ങിനെകെട്ടനെരം മറച്ചൊല്ലിന്റെ
പൊരുൾക്കാതലാം ഗുരുനാമ।മുരച്ചൊല്ലുന്നകിളിപൈതലു മുര
ചെയ്താൾ.

ഗുരുക്കന്മാരുമാദിഗുരുവാം ഗണെശനും । വരെത്തെത്തരും വാ
ഗിശ്വരിയുംശ്രീകൃഷ്ണനും । വരനാംവെദവ്യാസന്താനും ശ്രീ
വാന്മീകിയും।ധരിത്രിസുരന്മാരും ഉണെപ്പാന്വണങ്ങുന്നെൻ ।
ഉരസ്ഥാന്മൊദാൽ മമപുരസ്താലെഴുന്നെള്ളി । നിരസ്തംമഹാമൊ
ഹംകൃപയാലാത്മരൂപം । കരസ്ഥമായപൊലെഞങ്ങൾക്കു കാട്ടി
തന്ന । വരത്തെപരമനുസ്മരിച്ചീടുന്നെനെന്നും । അറിവെറീടും
ശ്രീനാരായണ ദെശികെന്ദ്ര।നറിവുമൂഢന്മാൎക്കുമറിവാൻ തമി
ഴാലെ।അരുളിചെയ്തത്ഭുതകൈവല്യനവനീതം അറിയപൊകാ
ത്ത ഞാനെങ്ങിനെ ചൊല്വതൊൎത്താൻ । സരസാമൃതമ്പൊലെ
വരുവാനിശ്ചിച്ചുള്ളിൽ।തരസാപചിക്കുന്നശ്രാണ ക്കൊക്കുമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/73&oldid=187765" എന്ന താളിൽനിന്ന് ശേഖരിച്ചത്