താൾ:CiXIV276.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ലൌകികവും। ശൊകസന്തൊഷസുഖദുഃഖഭോഗാദികളും। ഒ
ക്കയുംമിത്ഥ്യാഭൂതംസംസാരൊത്ഭവമെന്നു। ചിത്തത്തി ലുറച്ചു
സത്യസ്വരൂപനായീടു। മാത്മാവെയറിഞ്ഞു താനാത്മാവായിരു
ന്നാലു। മാത്മാവാകുന്നിതഖിലാണ്ഡവുമെന്നുനന്നായി। ബു
ദ്ധിയിലുറച്ചുകണ്ടറിഞ്ഞുസുഷുപ്തൌചാ। പ്യുത്ഥായശിവതുൎയ്യം
പ്രാപിച്ചുശിവനായി। പരജാഗ്രത്തിൽപുക്കുപരമാൎത്ഥത്തെക്ക
ണ്ടു। പരമാനന്ദമായിട്ടിരിക്കശുഭാത്മികെ। മംഗല ശീലെബാ
ലെനിനക്കുബൊധിപ്പാനാ। യിങ്ങിനെചൊന്നെൻ പരിഭാഷ
യായാത്മതത്വം। എന്നുടെഗുരുവരൻതന്നുടെ കാരുണ്യത്താൽ ।
നന്നെന്നുസമസ്തരുംബൊധിച്ചുവഴിപൊലെ। സമ്മതിക്കണ
മതിന്നായഹംഗുരുവരം। പിന്നയുമ്മുഹുൎമ്മുഹുരഞ്ജലി ചെയ്തീടു
ന്നെൻ। ഭാഷയെന്നൊൎത്തുനിന്ദാഭാവത്തെത്തെടീടൊലാ। കാ
വ്യനാടകാദികൾ ധരിച്ചമഹാജനം। യൊഷമാക്കറിവാ നാ
യ്ക്കൊണ്ടുഞാൻചുരുക്കമാ।യ്ടാഷയായുരചെയ്തെൻ ക്ഷമിക്കസ
മസ്തരും। ചിന്തിക്കുന്തൊറുംസാരമുണ്ടിതിലതുമൂലം। ചിന്താര
ത്നമെന്നുപെരിടുന്നുഭക്തിയൊടും। സന്തതം പഠിച്ചീടുന്നവൎക്കു
ബന്ധമറ്റു। സന്തതാനന്ദമായസായുജ്യമനുഭവം.

ഇതി ചിന്താരത്നം സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/69&oldid=187757" എന്ന താളിൽനിന്ന് ശേഖരിച്ചത്