താൾ:CiXIV276.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

മെന്നാൽ। നിശ്ചലമായപരമാനന്ദംപ്രാപിച്ചീടാം।ആത്മാവാ
കുന്നതുള്ളൊന്നന്യമില്ലൊന്നുംകെചി। ദാത്മാവുതന്നെ പരമാ
ത്മാവായീടുന്നതും। ആത്മാവുനിരാമയൻസൎവസംപൂൎണ്ണൻനി
ത്യ। നാല്ക്കരുതന്നിൽവൃക്ഷമിരിക്കുന്നതുപൊലെ। ആത്മതത്വ
ത്തിലഖിലാണ്ഡവുംകിടക്കുന്നു। താല്പൎയ്യമതുകൊണ്ടു താനത്രെ
സമസ്തവും। ദൃശ്യവുമദൃശ്യവുംബുദ്ധിയുമുപാധിയുംനിശ്ശെഷച
രാചരജാതിയുംലൊകങ്ങളും। ഒക്കയുമുണ്ടന്നുമില്ലന്നും തൊന്നീ
ടുവതി।നുത്തമെകൎത്താവാരെന്നൊൎത്തുകണ്ടീടുന്നെരം। ചിത്തി
ന്റെസാന്നിദ്ധ്യെനചിത്തനെത്രങ്ങളായ।തത്വങ്ങളാലെകാണ
പ്പെടുന്നിതതുകൊണ്ടു। ബുദ്ധ്യപാധ്യാദികളാം തത്വങ്ങളെല്ലാ
യ്പൊഴു । ന്നിസ്തെജസ്സൊടുംജഡമായിട്ടുള്ളൊന്നാകയാൽ। ചി
ത്താകുമാത്മസ്വരൂപന്തന്നെജഡമായ। തത്വങ്ങളായുമറിവായി
ട്ടുമിരിക്കുന്നു। രണ്ടുഭാവത്തെത്തെടീടുന്നിതുപ്രപഞ്ചത്തെ। യു
ണ്ടാക്കിസ്ഥിതിലയ കാൎയ്യങ്ങൾ സാധിപ്പാനായി। ബ്രഹ്മവി
ഷ്ണ്വീശന്മാരായ്ചമഞ്ഞിട്ടിരിപ്പതും। തന്മഹാമായാദെവി യായിട്ടു
ചമഞ്ഞതും। തത്വങ്ങൾശിവാദിമെദിനിപൎയ്യന്തമുള്ള। തൊക്ക
യുംമായാകാൎയ്യമസത്യന്നിസ്തെജസം। സംസാരമായ പരിപൂ
ൎണ്ണമാമതിലൊരു। കിംസാരമില്ലെന്നൊൎത്തു കണ്ടാലുംമനൊഹ
രെ। അന്നന്നുജനിക്കയുമന്നന്നുമരിക്കയു। മിങ്ങിനെപലജന്മം
കഴിഞ്ഞുനമുക്കെടൊ। അന്നുള്ളശരീരവുമിന്നുള്ളശരീരവു।മൊ
ന്നുപൊലിരിക്കയില്ലെന്നതുമല്ലപാൎത്താൽ। അന്നുള്ള സുഖദുഃ
ഖമിന്നവണ്ണമെന്നൊരു।സന്ദെഹംപൊലുമനുഭൂതമെന്നറിയാ
മൊ। കൎമ്മങ്ങൾപൊലെയനുഭവിച്ചെന്നല്ലാതൊരു। നിൎണ്ണയം
വിചാരിച്ചാൽതൊന്നുന്നില്ലല്ലൊചെറ്റും। ഇന്നിമെൽ ജന്മമു
ണ്ടൊഇല്ലയൊയെന്നുംപുന|രെങ്ങിനെജനിക്കുന്നുവെന്നും കാ
ണുന്നില്ലാരും। എന്നാലും ഗുരുകൃപാകൊണ്ടിഹ നമുക്കിപ്പൊൾ।
വന്നിതു ജനിമൃതിനാശമായിരിപ്പൊരു। ബ്രഹ്മാനന്ദ പ്രാപ്തി
ക്കുനെൎവ്വഴികാട്ടീടുന്ന। നിൎമ്മലമായൊരാത്മജ്ഞാന മെന്നതുമൂ
ലം। രാഗദ്വൊഷാദിദെഹാദ്യവസ്ഥാത്രയങ്ങളും। മൊഹ സാധ
നങ്ങളാം ഗെഹവിത്താദികളും। ലൊകവുംചരാചര ജാതിയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/68&oldid=187754" എന്ന താളിൽനിന്ന് ശേഖരിച്ചത്