താൾ:CiXIV276.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

രാത്രിയുംപകലു മവൎണ്ണമജ്ഞാനികൾക്കും। വസ്തുവെ തിരിയാ
തെനിന്നീടുമജ്ഞാനത്താ।ലുത്ഭവിക്കുന്നുസുഷുപ്ത്യാനന്ദ മെല്ലാ
വൎക്കും। ബുദ്ധ്യുപാധികളൊടുകൂടിയല്ലന്നാകിലും। തത്വാൎത്ഥപ്ര
ബൊധമില്ലാതവൎക്കെല്ലാനാളും ഭുക്തിയും സുഷുപ്തിയുംമൈഥു
നവിഹാരവും। വൃത്തികളൊന്നുപൊലെതൊന്നീടുമജ്ഞാനത്താ
ൽ। വൃത്തികളിവനാലുംസകലജീവാക്കൾക്കും। നിത്യവൃത്തിക
ളായിവിധിച്ചിട്ടുള്ളൊന്നെല്ലൊ। മനുഷ്യാനന്ദംമുതൽപതിനൊ
ന്നാനന്ദമു। ണ്ടനിത്യമതൊക്കയുംമായാബന്ധനമെല്ലൊ। സം
സാരമുണ്ടാകുവാനുള്ളൊന്നാകയാലതിൽ। കിംസുഖമെന്നു നി
നയാതവൎക്കെല്ലാനാളും സുഷുപ്ത്യാനന്ദമനിത്യാനന്ദംമായാതൻ
ങ്കൽ ।ലയിക്കുമതുകൊണ്ടജ്ഞാനവുമനുഭവും। ചിത്താകുമാത്മാ
വിന്റെസ്വപ്രകാശവുംമനൊ ।വൃത്തിയുമെകീഭവിച്ചീടുംപൊ
ളാത്മജ്ഞാനം। സിദ്ധിക്കുമപ്പൊൾവിദെഹാനന്ദമായീടുന്ന। മു
ക്ത്യാനന്ദവുമനുഭവിക്കാമനാരതം। ആനന്ദംപലപ്രകാരത്തിലു
മുണ്ടാംപര।മാനന്ദമതിൽപരമില്ലമറ്റൊരാനന്ദം। യാതൊന്നു
ലഭിച്ചാൽമറ്റൊന്നുമെലഭിക്കെണ്ട ।യാതൊരുസുഖംവന്നാൽ
മറ്റൊരുസുഖംവെണ്ടാ। യാതൊന്നുദൎശിച്ചാൽ മറ്റൊന്നുമെ
ദൎശിക്കെണ്ടാ।യാതൊന്നുഭവ്യമായാൽമറ്റൊന്നുഭവിക്കെണ്ടാ।
യാതൊന്നായ്ത്തീൎന്നാൽപിന്നെജന്മാദിദുഃഖമില്ലാ। തായതൊക്ക
യുംമ്പ്രഹ്മാനന്ദമെന്നറിഞ്ഞാലും। ഹ്രസ്വദീൎഘസ്ഥൂലാണുപ്രാ
യമെന്നതുമില്ല।വസ്തുരൂപാലംകാരവൎണ്ണവിഗ്രഹങ്ങളും। മൃത്യു
വുംജനനവുംദുഖഃവുംവിഷയവു। മിത്തരമില്ലാത തൊന്നായതു
ബ്രഹ്മാനന്ദം। അഗ്ന്യാൎക്കാദികൾപ്രകാശിക്കുന്നുസമസ്തവു। മ
ഗ്ന്യാൎക്കാദികളായ തൊന്നിനാൽ ശൊഭിക്കുന്നു। ആയതുപരബ്ര
ഹമെന്നുനിശ്ചയിച്ചാലു മായതദ്യാവൃത്തിരൂപെണകണ്ടറഞ്ഞീ
ടാം। വെദാന്തവെദ്യമഖണ്ഡാനന്ദമെകംപരം।വ്യൊമവിഗ്രഹ
സ്ഥിതംനിഷ്കളന്നിരാധാരം। സൎവ്വവ്യാപിനം സൎവ്വസാക്ഷി
ണംസൎവ്വാധാരം। നിൎവികാരിത്വംനിത്യാനന്ദംനിൎവാണാനന്ദം
ജ്ഞാനചക്ഷുഷാകണ്ടുഭ്രമരകീടംപൊലെ। മാനസെപൂൎവൊപാ
ധിഗുണത്തെയുപെക്ഷിച്ചു। സച്ചിദാനന്ദമായി ഭവിച്ചീടണ


8

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/67&oldid=187752" എന്ന താളിൽനിന്ന് ശേഖരിച്ചത്