താൾ:CiXIV276.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

യെല്ലാമെകണ്ടുകൊണ്ടു। സാക്ഷിയായിരിക്കയാ ലവസ്ഥാത്രയ
ത്തിന്നു। സാക്ഷിത്വംകൂടുമെന്നുബൊധിക്കസുമംഗലെ । ജീവ
നുമാത്മാവുമൊന്നെന്നുചൊല്ലുകയാലെ । ജീവൻ താൻതന്നെ
സാക്ഷി ഭൂതനായ്വരുമെല്ലൊ। പിന്നെയെങ്ങിനെ യാത്മാജീവ
നുസാക്ഷിയായി । നിന്നീടുന്നതെന്നുള്ളിൽ സംശയ മുണ്ടാകെ
ണ്ടാ । ജീവാത്മാമിത്ഥ്യാഭൂതനായ്സവികാരിയായി।മെവുകകൊണ്ടു
സാക്ഷി ഭൂതനല്ലെടൊബാലെ । രാഗദ്വെഷാദികളൊടൊരുമി
ച്ചഹമെന്ന ।ഭാവവുംപൂണ്ടു സവികാരിയായ്വസിക്കയാൽ ।അ
വസ്ഥാത്രയത്തി ലജ്ഞാനമാംസുഷുപ്തിയി । ലവസ്ഥാവാനാ
യ്ലയിച്ചീടു മെന്നതുകൊണ്ടു । സാക്ഷിത്വം ജീവനില്ലെന്നറി
ഞ്ഞീടുകബാലെ।സാക്ഷി യാരെന്നാൽ നിൎവ്വികാരിയായ്കൂടസ്ഥ
നായി।സൎവവ്യാപിയായ്സൎവ്വാത്മസ്വരൂപനായ്സദാനിൎവ്വികാരിയ
യ്സൎവ്വാന്തഃകരണങ്ങൾതൊറും । ജ്ഞാനത്തെപ്രകാശിപ്പാൻസ
ച്ചിദാനന്ദാത്മാവാ।യ്മാനഹീനനായീടുമാത്മാവുസാക്ഷിഭൂതൻ।
ജീവനുള്ളവസ്ഥകളവയുംകണ്ടുകൊണ്ടു।നിൎവ്വികാരിയ്സാക്ഷിയാ
യീടുമാത്മാവിനെ। ആത്മനാകണ്ടീടണമല്ലാതെമറ്റൊന്നിനാ
ലാത്മാവെയറിയുന്നീലെന്നറിഞ്ഞാലുമെടൊ।ആത്മാവെയാത്മാ
വറിയുന്ന വാറെവമെന്നാ। ലാത്മാവെമനസ്സുകൊണ്ടറിഞ്ഞീട
ണമെല്ലൊ।താല്പൎയ്യമതിന്നുചൊല്ലീടുവന്നിജമുഖ।സൌന്ദൎയ്യാദി
കളെവമെന്നുകണ്ടറിവാനായി।ദൎപ്പണന്തന്നിൽ പ്രകാശിപ്പി
ച്ചുനിജമുഖ।സ്വപ്രകാശത്വമറിഞ്ഞീടുന്നതതുപൊലെ।ദൎപ്പണ
മ്മനസ്സെന്നു കണ്ടാലുമതിൽകാണും। ദൎപ്പണപ്രതിബിംബംമന
സ്സാകുന്നുജീവൻ।ചിത്തിന്റെപ്രകാശവുമായതുതന്നെയെന്നു
ചിത്തത്തിലറിഞ്ഞാത്മസ്വരൂപംകണ്ടീടെടൊ। തത്വമാംപദദ്വ
യവാക്യാൎത്ഥങ്ങളെയോൎത്തു। ചിത്തസന്ദെഹമെല്ലാംദൂരെസന്ത്യ
ച്ചുടൻ।നിത്യമുക്തയായീടുംസുഷുപ്ത്യാനന്ദമായ।മുക്തിയെ പ്രാ
പിപ്പതിനായിനിയുംകെൾക്കെടൊ।മുക്തിയുംസുഷുപ്തിയുമൊന്നു
പൊലെന്നുചൊന്ന।തുത്തമെനിനക്കറിഞ്ഞീടുവാൻചൊല്ലീടുവ
ൻ।സുഷുപ്തിസുഖംസകലൎക്കുമുണ്ടെല്ലൊപാൎത്താൽ। മുഴുത്തൊര
ജ്ഞാനാന്ധകാരമായിരിപ്പതും।ജാഗ്രൽസ്വപ്നാവസ്ഥാ വ്യാപാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/65&oldid=187748" എന്ന താളിൽനിന്ന് ശേഖരിച്ചത്