താൾ:CiXIV276.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

സിയെന്നുചൊല്ലിനാരതുപൊലെ। സാക്ഷിത്വമാത്മാവിനുകൂടു
മെന്നറിഞ്ഞാലും। മൌനിയായിരുന്നതുസുഷുപ്ത്യാവസ്ഥാ പി
ന്നെ । മൌനമെന്നിയെവാൎത്ത ചൊന്നതുസ്വപ്നാവസ്ഥാ ।
വാഗ്വാദപ്രഹരണം കൂടിയൊരവസരം । ജാഗ്രമാ മവസ്ഥ
യെന്നറിക മനൊഹരെ । സ്വപ്നജാഗരങ്ങളിൽ ത്രിവിധകര
ണവ്യാ। പാരമുണ്ടതി ലൊന്നുമില്ലല്ലൊസുഷുപ്തിയിൽ। മദ്ധ്യ
സ്ഥനായീടുന്ന ഭിക്ഷുവെപ്പൊലെ യാത്മാ । മദ്ധ്യസ്ഥനായി
ട്ടുനിന്നീടുന്നു ജീവൻതന്റെ । അവസ്ഥാത്രയവ്യാപാരത്തെ
യുംകണ്ടുകൊണ്ട । ങ്ങവറ്റിൽകൂടാത കൂടിയുമവ്യാപ്ത നായെ।
നിന്നീടുമാത്മാസാക്ഷിഭൂതനെന്നറിഞ്ഞാലു।മിന്നിയുംകെൾക്ക
സാക്ഷിലക്ഷ്യംമംഗലശീലെ। ത്രിവിധകരണവ്യാപാരയുക്ത
നായ്തദാ।ജീവാത്മാവിശ്വനെന്നനാമവുംകയ്ക്കൊണ്ടുടൻ।സ്ഥൂല
വിഗ്രഹന്തന്നിലഭിമാനിയായ്ജാഗ്ര। കാലമെവുന്നു പിന്നെ
സ്വപ്നമാമവസ്ഥയിൽ। തൈജസനെന്നനാമം കൈക്കൊണ്ടു
സൂക്ഷ്മതനു।തന്നിൽപുക്കഭിമാനിയായിരുന്നനന്തരം। കാരണ
ശരീരാഭിമാനിയായ്പ്രജ്ഞനായി। കാരണാനന്ദപ്രാപ്തി ലഭിച്ചു
വസിച്ചീടും।ജീവാത്മാവെകംമൂന്നുനാമംപൂണ്ടവസ്ഥയിൽ। മെ
വുന്നനെരംസാക്ഷിഭൂതനായ്മദ്ധ്യസ്ഥനായി। ചൈതന്യസ്വരൂ
പനായീടുമാത്മാവുസദാ।സൎവ്വസാക്ഷിയെന്നറിഞ്ഞാലുന്നീ വ
രാനനെ। കെട്ടാലുമനുഭവം കൊണ്ടറിഞ്ഞീടുമാറു। ദൃഷ്ടാന്തം
ചൊല്ലീടുവൻബൊധിച്ചുകൊൾകബാലെ। സൎവ്വവാസരംപ്ര
തിയുണ്ടാകുമവസ്ഥകൾ। സൎവവുംസ്മരണാനുഭവമായ്വരികയാ
ൽ।ജീവനെയുമങ്ങനുഭവിക്കുമതിൽകൂടി । മെവുമാത്മാവുനിസ്സം
ഗൻനിരാമയൻപരാ।യുക്തനായ്നിയുക്തനായ്മെവുന്നെ ന്നുരച്ച
തിൻ। യുക്തിതന്നൎത്ഥംപറഞ്ഞീടുവൻകെട്ടുകൊൾക।പൂൎവ്വവാസ
രന്തൊറുംകണ്ടീടുമവസ്ഥകൾ।സൎവവുന്നശിച്ചിട്ടും താൻനശി
ക്കുന്നില്ലെന്നും।പക്ഷമാസാബ്ദയുഗകല്പകാലങ്ങൾതൊറു। മുത്ഭ
വസ്ഥിതിലയകാൎയ്യങ്ങൾചെയ്യുന്നവ। ഒക്കയുംപാൎത്തുകൊണ്ടുതാ
ൻനശിക്കാതെകനാ।യ്നിത്യനാമാത്മാപ്രാജ്ഞനായ്സ്വരൂപനായി
ട്ടു।നമ്മാലെപ്രതിദിനമുണ്ടാകുമവസ്ഥകൾ। തമ്മുടെഭാവങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/64&oldid=187745" എന്ന താളിൽനിന്ന് ശേഖരിച്ചത്