താൾ:CiXIV276.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

വിദ്യൊപാധിഎന്നുമുമ്പിൽ। പറഞ്ഞതെന്തന്നുള്ളിൽസംശയ
മുണ്ടാകെണ്ടാ। പറഞ്ഞീടുവനതുകെട്ടുകൊണ്ടാലുംബാലെ। ജാ
ഗരാദ്യവസ്ഥകൾമൂന്നിനുംസാക്ഷിഭൂത।നായിരിക്കുന്നിതാത്മാ
നിൎവികാരിയായ്സസാ।ആയതെങ്ങിനെയെന്നുചൊല്ലീടാംജാഗ്രാ
ദികൾ। മായാകാൎയ്യൊപാധികാൎയ്യ ങ്ങളെങ്കിലുംകെൾക്ക। ബാ
ഹ്യാൎത്ഥമറിഞ്ഞു സൎവെന്ദ്രിയങ്ങളിനാലും। താല്പൎയ്യത്തൊടുവ്യാ
പാരങ്ങളെച്ചെയ്യുന്നതു।യാതൊരിക്കലങ്ങതുജാഗ്രമെന്നറിഞ്ഞാ
ലും। ചെതസ്സുപിന്നെബാഹ്യാൎത്ഥങ്ങളെയറിയാതെ। മാനസാ
ധിഷ്ഠാനമാമന്തരിന്ദ്രിയമൊന്നു। താനെയുള്ളതുകൊണ്ടുജാഗ്രാ
വസ്ഥയിലുള്ള। വാസനാവിഷയങ്ങളാകവെഭുജിപ്പാനാ।യ്താ
നൊരുഭൊക്താവുമായ്കൎമ്മകൎത്താവുമായി। കൎമ്മവുംകരണവുംജാ
തിവൎണ്ണാശ്രമവു। മെന്നിവസംകല്പമായുള്ളരൂപംപൂണ്ടുടൻ ।
മാനസന്തന്നെഭ്രമിക്കുന്നവസ്ഥയെതതു। മാനിനീമണെസ്വ
പ്നാവസ്ഥയെന്നറിഞ്ഞാലും। ജാഗ്രസ്വപ്നാവസ്ഥകളൊന്നുമെ
തൊന്നീടാതെ। വാക്കുമന്ധകാരംപൊലൊന്നുമെതിരിയാതെ ।
കാരണമാകുമജ്ഞാനത്തിനാൽ ലീനമായി। മെവീടുമവസ്ഥയാ
കുന്നതുസുഷുപ്തിയും। അവസ്ഥാത്രയമിവ മൂന്നിനുംസാക്ഷിയാ
യി। പ്രവൃത്തിയുക്ത നായിനില്ക്കുന്നിതാത്മാവുതാൻ। സാക്ഷി
യായ്നില്പതെവമെന്നുബൊധിച്ചീടുവാൻ। സാക്ഷിലക്ഷണം
കെട്ടുബൊധിക്കവരാനനെ। ലൊകത്തിലെകനന്യന്മാരുടെഅ
വസ്ഥയും। വ്യാപാരങ്ങളുമീശന്മാരയുമൊരുപൊലെ। കണ്ടിരി
ക്കയാൽ സാക്ഷിയെന്നുചൊല്ലുന്നിതതി। നുണ്ടിനിയുങ്കെളൊ
രുസാദൃശ്യംചൊല്ലിടുവൻ। സന്യാസിവരനൊരുവനൊരു മഠ
ന്തന്നിൽ। മൌനഭൂതനായിരിക്കുന്നവനരികത്തു। ചെന്നിരു
ന്നിതുരണ്ടുപെർഗൃഹസ്ഥന്മാരവർ। മൌനഭാവംപൂണ്ടൊരുമു
ഹൂൎത്തമിരുന്നിതു। പിന്നെയന്യൊന്യംമൃദ്വാദികളായൊരൊവാ
ൎത്താ। നന്നായിപ്പറഞ്ഞിരുന്നൊരൊരുമുഹൂൎത്തവും। പിന്നെയ
ന്യൊന്യമൊരുമുഹൂൎത്തംകലഹിച്ചു। ഒന്നിനൊന്നടികൂടീട്ടന്യായ
മറിവാനായി।രാജദ്വാരത്തിൽചെന്നനെരത്തുമന്ത്രികളും। വ്യാ
ജത്തെത്തിരിപ്പാനായ്സാക്ഷിയാരെന്നനെരം। സാക്ഷിസന്യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/63&oldid=187743" എന്ന താളിൽനിന്ന് ശേഖരിച്ചത്