താൾ:CiXIV276.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

ശത്താൽ। സ്ഥൂലമായുള്ളുനെത്രംസൂക്ഷ്മമാകുന്നുചിത്തം। ശീല
ങ്ങളവറ്റിനാലൊകനഞ്ചൈകതന്നെ। ശീതൊഷ്ണഭയരതികാമ
രാഗാദികളും। മൊദവൈമുഖ്യദിനരാത്രികളിവയെല്ലാം। ഭെദ
മെന്നിയെ യറിഞ്ഞീടുന്നനെത്രമിതു। ചെതസ്സിൻപ്രഭാവചാ
തുൎയ്യങ്ങൾകൊണ്ടുതന്നെ। ചിത്തവിഭ്രമംവന്നാൽനെത്രവുംഭ്രമി
ച്ചീടും। പ്രത്യെകമായിട്ടൊന്നുന്തിരിച്ചുകാണുന്നീലാ। ദൃഷ്ടിയി
ൽകണ്ടീടണ മിപ്രപഞ്ചങ്ങളെല്ലാം। ദൃഷ്ടിക്കുള്ള റിവുമാനസ
വുമതുപൊലെ। ചിത്തിന്റെപ്രകാശത്താൽമനസ്സു പ്രകാശി
ച്ചു। നിത്യനാമാത്മാവിനെയറിയുംവഴിപൊലെ। സച്ചിദാന
ന്ദത്വവുംനിത്യനിൎമ്മലത്വവും। വ്യക്തവുമവ്യക്തവുംസൎവ്വസമ്പൂ
ൎണ്ണത്വവും। അൎക്കതൊയാഗ്നിയെപ്പൊൽസുപ്രഭാ ശിതൊഷ്ണ
വും।നിത്യനാമാത്മസ്വഭാവങ്ങളെങ്കിലുന്തദാ। സ്വച്ശതകലൎന്നു
നിൎമ്മലമായീടുഞ്ചിത്ത। ദൎപ്പണപ്രതിബിംബത്തിൽപ്രകാശി
ക്കുമ്പൊലെ। മറ്റുള്ളവറ്റിൽ സന്ദീ പ്തനതായ്ശൊഭിപ്പീലാ।
നിത്യനാമാത്മാവെന്നുബൊധിക്കവരാനനെ।ചിത്താകുമാത്മാ
വിന്റെസ്വപ്രകാശവുംമനൊ।വൃത്തി യുമെകീഭവിച്ചീടുമ്പൊ
ളാത്മജ്ഞാനം। സിദ്ധിക്കുമപ്പൊൾവിദെഹാ നന്ദമായീടുന്ന।
മുക്ത്യാനന്ദവുമനുഭവിക്കാംമനൊഹരെ। ആനന്ദംപലപ്രകാര
ത്തിലുമുണ്ടാംപര। മാനന്ദമതിൽപരമില്ലമറ്റൊരാനന്ദം। നി
രുപാധികമായിസൎവദാനിത്യമായി। നിരതിശയമായിട്ടിരിക്കും
മുക്ത്യാനന്ദം। സശരീരമായനിത്യാൎത്ഥമായ്സൎവെന്ദ്രിയ। വശമാ
യതിശയയുക്തമായിരിപ്പൊരു। സുഖമായജ്ഞാനമാ യിരിക്കു
മന്യമുള്ള। നിഖിലാനന്ദങ്ങളുമെന്നുബൊധിക്കബാലെ। ബ്ര
ഹ്മനന്ദത്തി ന്നുപമാനമായൊന്നുമില്ല। നിൎണ്ണയമാനന്ദംമ
റ്റെങ്കിലുംവിചാരിച്ചാൽ। സുഷുപ്ത്യാനന്ദംപൊലെമുക്ത്യാന
ന്ദവുമെന്നു।കഴിക്കാമനുഭവസിദ്ധിപാൎത്തീടുന്നെരം। മുക്തിയും
സുഷുപ്തിയുമൊന്നുപൊലിരിക്കിലും। മുക്തിക്കുനിത്യത്വവുംസു
ഷുപ്തിക്കനിത്യത്വവും। വ്യക്തമായ്കാണ്കകൊണ്ടുതുല്യമെല്ലെന്നാ
കിലും। മുക്തന്മാൎക്കൊക്കസുഷുപ്ത്യാനന്ദം മുക്ത്യാനന്ദം। സുഷു
പ്ത്യാനന്ദന്തന്നെമുക്ത്യാനന്ദവുമെന്നാൽ। സുഷുപ്ത്യാവസ്ഥയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/62&oldid=187741" എന്ന താളിൽനിന്ന് ശേഖരിച്ചത്