താൾ:CiXIV276.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

കൂടെപ്പാപവുമുണ്ടായ്വരും । പാപകൎമ്മത്തിൽകൂടെപുണ്യവുമുണ്ടാ
യ്വരും।തൊയത്തിൽശീതൊഷ്ണാദിഭെദങ്ങൾകാണുമ്പൊലെ। ദ്വ
ന്ദ്വങ്ങളായിട്ടുള്ളകൎമ്മങ്ങളുടെഫലം। ജന്മസംസാരാമയ കാരണ
മാകയാലെ। കൎമ്മങ്ങൾകൊണ്ടുപുനൎജ്ജന്മമില്ലാതെയുള്ള।കൈവ
ല്യംവരുന്നീലന്നറികശുഭപ്രിയെ। കൎമ്മമൊക്കയുംജന്മപ്രദമെ
ങ്കിലുംപുണ്യ।കൎമ്മമാനന്ദപ്രദംനിത്യമാനന്ദൊദയം। വിദ്യയെ
ഭജിപ്പതിനായുള്ളമാൎഗ്ഗമതു।നിത്യവുംപിഴയാതെനിശ്ചല ഹൃദയ
നായി।ഭക്തിയൊടുപാസിച്ചുകൎമ്മഞ്ചെയ്തതിൻഫല। മൊക്കയും
ബ്രഹ്മാൎപ്പണമായിട്ടുസമൎപ്പിച്ചാൽ। ഭക്തവത്സലൻതന്റെകാ
രുണ്യമുണ്ടായ്വന്നു। മുക്തിയുംഭവിച്ചീടുമില്ലസംശയം ബാലെ।
മറ്റുള്ളകൎമ്മങ്ങളാൽമുക്തിവന്നീടുന്നതി।ല്ലറ്റീടുന്നില്ലകൎമ്മ ബ
ന്ധനമതുമൂലം। സത്യമായുള്ള മുക്തിസായുജ്യമെന്നുബൊധി।ച്ചു
ൾത്തളിരിങ്കൽഭക്തിശ്രദ്ധപൂണ്ടാലുംബാലെ। കൎമ്മവും ശരീര
വുംജന്മാദിദുഃഖങ്ങളു।മൊന്നുമില്ലെന്നുവന്നു।ശൂന്യമായ്ഭവിച്ചെ
ന്നാൽ। ശൂന്യമെന്നല്ലൊവന്നതെന്നാലെന്തൊരുസുഖ। മെ
ന്നുതൊന്നീടുമകക്കാമ്പിലെങ്കിലൊകെൾക്ക। സായൂജ്യമുക്തിപു
നൎജ്ജന്മഹീനമാംമുക്തി। കാലവുമില്ലജീവനാശവുംവരുന്നീല
ആനന്ദ സ്വരൂപനാ മാത്മാവുതന്നെ പര। മാനന്ദമായ പ
രബ്രഹ്മമായീടുന്നതു। മാത്മാവെ യറിയുംപൊ ഴറിയാ മതി
നുടെ। താല്പൎയ്യം പരമാൎത്ഥ ബൊധജ്ഞാനത്തിനാലെ। ആത്മാ
വെ മനസ്സിനാ ലറിഞ്ഞീടണമതി। നാത്മാവിൻ പ്രകാശ
ത്വം മനസ്സി ലുണ്ടാകണ । ആത്മ ചൈതന്യമതു മനസ്സിലു
ണ്ടാകുംപൊ।ളാത്മാവെ മനസ്സുകൊണ്ടറിയാം വഴിപൊലെ
ആത്മാവെ യാത്മാവറിഞ്ഞീടണമെന്നുതന്നെ। താല്പൎയ്യംമന
സ്സെന്നുരണ്ടായിപ്പറഞ്ഞീടാം। പ്രതിമാകളിൽ പ്രകാശിക്കു മീ
ശ്വരനെപ്പൊൽ। പ്രതിബിംബമാംമനസ്സിങ്കലുംജ്വലിക്കണം।
അന്നെര മാത്മാവിനെയറിയാംമനസ്സിനു। മന്യഥാജഡംമന
സ്സെത്രയുമന്ധകാരം।ഉഭയപ്രപഞ്ചങ്ങൾകണ്ടറിഞ്ഞീടുവാനാ।
യുഭയാശ്രയനയനങ്ങളായിരിക്കുന്ന। ചിത്തവുംനയനവുംതത്വ
ങ്ങളെന്നാകിലും। പ്രത്യെകംവൎത്തിക്കുന്നുചിത്തിന്റെപ്രാകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/61&oldid=187738" എന്ന താളിൽനിന്ന് ശേഖരിച്ചത്