താൾ:CiXIV276.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

ന്നുവന്നീടുമ്പൊൾ। ജ്ഞാനഹീനമാമവിവെകവുമതുതന്നെ। ആ
യതു നീങ്ങീടുവാനായുള്ളൊരുപായമി। ന്നായതവിലൊചനെ
ചൊല്ലുവനിനിയുംകെൾ। മുൻപിനാലുണ്ടാകണന്നാലു സാധ
നമതിൽ । സന്തതംസാധുക്കളൊടുള്ളസംഗമമൊന്ന। സൽക്കഥ
കളുംഭഗവൽകഥകളുംകെൾപ്പാ । നുൾക്കാമ്പിലതിശ്രദ്ധ യു
ണ്ടാകുന്നതുമൊന്ന। കൎമ്മങ്ങൾചെയ്തീടുന്നതൊക്കയും ബ്രഹ്മാ
ൎപ്പണ।മെന്നുചിന്തിച്ചുചെയ്തീടണ മെന്നതുമൊന്ന । മൃച്ശിലാ
ദാരുപ്രതിമാദിദൈവതങ്ങളി।ലീശ്വരനെന്നുള്ളൊരു ഭക്തിയും
വിശ്വാസവും। നാമങ്ങൾപലവിധമുള്ളവജപിക്കയും। രാമദെ
വനെഹൃദിധ്യാനിച്ചുരമിക്കയും । ഇങ്ങിനെചിലദിനംകഴിഞ്ഞീടു
ന്നനെരം। നിൎമ്മലമായ്വന്നീടുംമനസ്സുമതിനാലെ। പൊയീടുമ
വിവെകമെന്നുള്ളൊരജ്ഞത്വവും। സ്ഥായിയൊടപ്പൊൾവൃത്തി
ജ്ഞാനവുമുണ്ടായ്വരും। വൃത്തിയെന്നതു മനൊവൃത്തി യെന്നറി
ഞ്ഞാലും। വൃത്തിയിൽജ്ഞാനംപ്രകാശിപ്പതുവൃത്തിജ്ഞാനം। ജ്ഞാ
നമാകുന്നതാത്മസ്വഭാവ മറിഞ്ഞാലു।മായതു മനസ്സിലുണ്ടാകു
മ്പൊൾജ്ഞാനമുണ്ടാം। ജ്ഞാനവുംരണ്ടുവിധമുണ്ടതുപൊലെവൃ
ത്തി। ജ്ഞാനവും സ്വരൂപ ജ്ഞാനവു മിങ്ങിനെ ചൊല്ലും
അജ്ഞാനപ്രകാശവുംജ്ഞാനവുംസ്വരൂപജ്ഞാ। നത്തിനുണ്ടതു
സുഷുപ്തിയിലുംവൃത്തിയിലും।അജ്ഞാനത്തിനുംസ്വരൂപജ്ഞാന
ത്തിനുംതമ്മിൽ। വിദ്വെഷമില്ലവൃത്തിജ്ഞാനത്തിനുണ്ടു താനും
അങ്ങിനെയുള്ള സ്വരൂജ്ഞാനംവൃത്തിതന്നി । ലെങ്ങുമെ പ്രകാ
ശിച്ചുവൃത്തിജ്ഞാനവുമുണ്ടാം।ജ്ഞാനവുമജ്ഞാനവുമുള്ളൊരുസ്വ
രൂപമ।ജ്ഞാനമെങ്ങിനെകളയുന്നവാറതുംകെൾക്ക। അൎക്കരശ്മി
യാലഖിലാൎത്ഥവുംപ്രകാശിക്കും ।ശഷ്പങ്ങൾപൊലുംദഹിക്കുന്നി
തുമില്ലെന്നാലും।ഉഷ്ണരശ്മികൾസൂൎയ്യകാന്തത്തിൽ പ്രകാശിച്ചാൽ
തൽക്ഷണംതൃണകാഷ്ഠങ്ങളെയുംദഹിക്കുന്നു । അക്കണക്കിനെ
മനൊവൃത്തിയിൽപ്രവെശിച്ചിട്ടജ്ഞാനത്തെയുംദഹിപ്പിക്കുന്നു
വൃത്തിജ്ഞാനം।വൃത്തിജ്ഞാനംകൊണ്ടാത്മതത്വജ്ഞാനവു മുണ്ടാം
തത്വജ്ഞാനമുണ്ടായാൽസിദ്ധിക്കുംകൈവല്യവും। ഇങ്ങിനെവി
വെകവുമവിവെകവുമുണ്ടാ।യ്വന്നീടുംപ്രകാരവുമവിവെകത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/57&oldid=187730" എന്ന താളിൽനിന്ന് ശേഖരിച്ചത്