താൾ:CiXIV276.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

ദൊഷം। സിദ്ധിക്കുമാത്മാവിനുനിൎമ്മലനെന്നാകിലും। ധവള
മായിട്ടതിശുദ്ധമാംസ്ഫടികത്തിൽ। ശബളാസിതരക്ത വൎണ്ണങ്ങ
ൾകാണാകുന്നു। പരമാൎത്ഥെന വിചാരിച്ചു കാണുമ്പൊ ളതി।
ലൊരുസംബന്ധമില്ലെന്നറിയാമതുപൊലെ। മാനസാദികൾ
ബന്ധിച്ചീടുകയില്ലനൂന।മാനന്ദസ്വരൂപനാമാത്മാവെയൊരി
ക്കലും। മായാന്ധകാരംമനസ്സിങ്കലുണ്ടാകമൂലം। ഛായകൊണ്ടുള്ള
ബന്ധമുണ്ടാക്കിച്ചമക്കുന്നു। മായതൻഗുണങ്ങളെ താനനുസ
രിക്കയാൽ। മായാമൊഹിതന്മാൎക്കുബന്ധനാകുന്നുജീവൻ। മാ
യകൊണ്ടുള്ളൊരജ്ഞാനാന്ധകാരത്തെയെല്ലാം। മാനസംതന്നി
ൽനിന്നുനീക്കണംവഴിപൊലെ। മായനീങ്ങുംപൊളവിവെകവു
ന്നശിച്ചീടു।മ്മാനസവിശുദ്ധിയും ജ്ഞാനവുമുണ്ടായ്വരും। കൎമ്മ
ങ്ങൾകൊണ്ടുംവ്രതംകൊണ്ടുംദാനങ്ങൾകൊണ്ടും।ധൎമ്മങ്ങൾകൊ
ണ്ടുംമഹാതീൎത്ഥസ്നാനങ്ങൾകൊണ്ടും।പുണ്യങ്ങൾകൊണ്ടും പുരു
ഷാൎത്ഥധൎമ്മങ്ങൾകൊണ്ടും। നിൎണ്ണയംമായാബന്ധമൊഴിഞ്ഞീടു
കയില്ലാ। മായയാമജ്ഞാനാന്ധകാരംപൊകണമെങ്കിൽ। മാന
സന്തന്നിൽജ്ഞാനദീപമുണ്ടായീടണം। ഉഗ്രമാമിരിട്ടിനെപ്പൊ
ക്കണമെങ്കിൽദീപ।മുജ്വലിച്ചുണ്ടായിരിക്കെണമെപ്പൊഴുതിലും।
സ്വപ്രകാശനാമഗ്നിതന്നാലെദീപമായി। വൎത്തിക്കയില്ലാതൈ
ലവൎത്തികൾകൂടവെണം। സ്ഥാലിയിൽതൈലംവീഴ്ത്തിതിരിയുമി
ട്ടുവഹ്നി।ജ്വാലയാൽപ്രദീപ്തമാംദീപമെന്നതുപൊലെ। കായ
മാംവിളക്കതിൽകൎമ്മമാന്തൈലമൊഴി।ച്ചായതിൽ മനസ്സായീടു
ന്നവൎത്തിയുമിട്ടു। ആത്മാവാകുന്നൊരഗ്നികലൎന്ന ദീപപ്രഭാ।
അജ്ഞാനാന്ധകാരത്തെക്കളയുമറിഞ്ഞാലും। ചിത്തമാംവൎത്തിയു
ടെപുഷ്ടിയെത്രയുണ്ടെന്നാ। ലത്രയുംവെഗാൽകൎമ്മതൈലങ്ങളൊ
ടുങ്ങീടും। മാനസവൎത്തീതന്മെലുജ്വലിച്ചിയങ്ങുന്ന। ജ്ഞാനദീ
പൊഷ്ണദീപ്തികൊണ്ടുകൎമ്മമാംതൈലം।വെഗെനനശിച്ചീടു മായ
തുനെരമ്മന।സ്സാകുന്നവൎത്തിതന്നെദീപിച്ചുവൎദ്ധിച്ചുടൻ। മായ
കൊണ്ടതിരമ്യമായിട്ടുപണിചെയ്ത।കായമാംവിളക്കുസന്തപ്തമാ
യ്നശിച്ചീടും। ജ്ഞാനദീപവുന്നശിച്ചീടുമന്നെരംപര। മാനന്ദനാ
യീടുന്നിതാത്മാവെന്നറിഞ്ഞാലും। മാനസന്തന്നി ലറിവില്ലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/56&oldid=187728" എന്ന താളിൽനിന്ന് ശേഖരിച്ചത്