താൾ:CiXIV276.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

യവായുതന്നുടെശൈത്യത്തിനാൽ। ഉഷ്ണശാന്തിയുംസുഖനിദ്രയും
വരുമുട। നുഷ്ണവുംവരുംശൈത്യവായുവെറീടുന്നെരം। നിദ്രയുമ
കന്നുപൊംവ്യഗ്രവുംവളൎന്നീടു। മുഗ്രകൎമ്മങ്ങൾകൊണ്ടു ണ്ടായാ
ലിങ്ങിനെവരും। ആമമെല്ലാന്തീൎന്നുയാമിനിതന്നിലതി। മൊ
ദമൊടുറങ്ങിഞാനുണൎന്നെനെന്നപൊലെ।പുണ്യകൎമ്മങ്ങളാലെ
വന്നണയുന്നമുക്തി। നിൎണ്ണയംനിദ്രാസുഖത്തിന്നു പമാനന്ത
ന്നെ। കൎമ്മംകൊണ്ടുണ്ടാകുന്നു ജന്മസംസാരാമയം। കൎമ്മമുള്ള
പ്പൊൾദെഹമുണ്ടെന്നതറിഞ്ഞാലും। ദെഹമുള്ളവരാരുംമുക്തന്മാ
രാകുന്നീല।ദെഹൊഹമെന്നഭാവംകൊണ്ടുബന്ധന്മാരത്രെ। ബ
ന്ധമൊചനന്തന്നെമുക്തിയെന്നറിഞ്ഞാലും।ബന്ധമറ്റീടുന്നെ
രംദെഹവുന്നശിച്ചുപൊം। ദെഹസംബന്ധംദെഹിക്കു ണ്ടെന്നു
നിനപ്പതു। ദെഹിയാമാത്മാവിനുസംബന്ധമാകുന്നതും। ദുഃഖ
വുമതുമൂലമാത്മാവിനുണ്ടാകുന്നി। തൊക്കയുമവിവെക കാരണ
മൊന്നുതന്നെ।ആത്മാവിനൊരിക്കലുംദുഃഖമില്ലെന്നുനൂനം।ആ
ത്മാവുസുഖസ്വരൂപൻസദാകാലത്തിലും। കൎമ്മജന്യമായുള്ള ദെ
ഹംഞാനെന്നുചിന്തി। ച്ചന്യൊന്യാദ്ധ്യാസമാത്മാവിങ്കലുമുണ്ടാ
കുന്നു।ചിന്തിച്ചുപരമാൎത്ഥമറിവാൻവശമല്ലാ।അന്ധന്മാരാത്മാ
വിനുബന്ധവുമുണ്ടാക്കുന്നു।മാനസംകൊണ്ടുനന്നായ്മനനഞ്ചെ
യ്യുന്നെരംജ്ഞാനമാകുന്നദൃഷ്ടിനന്നായിത്തെളിഞ്ഞീടും। ആനന്ദ
സ്വരൂപനാമാത്മാവിനെയുംസദാദീനമെന്നിയെകാണായ്വന്നീ
ടുമതുനെരം। ഞാനെന്നു മിനിക്കെന്നു മെന്നുടെയെന്നുമഭി ।മാ
നങ്ങളുള്ളാതെല്ലാന്നശിച്ചുവിവെകിയായി। ജീവനുമാത്മാവുമൊ
ന്നീശനുമതുതന്നെ।നാശവുമൊരുനാളുമില്ലദുഃഖവുമില്ല। നിത്യ
നാമാത്മാവിനുസംസാരാമയദുഃഖ।മെത്തുകയില്ലചെറ്റുമെന്നു
ബൊധവുമുണ്ടാം। ഉള്ളതുവിചാരിച്ചുബൊധിപ്പാനാളായ്വന്നാ
ൽതള്ളിപ്പൊമാത്മാവിനുദുഃഖമുണ്ടെന്നഭാവം। മായകൊണ്ടവി
വെകമാനസന്മാൎക്കുസദാ। കാലവുമാത്മാമനസ്സമത്വം ഭവിക്ക
യാൽ। കൎമ്മമാംപാശംകൊണ്ടുമനസ്സുബന്ധിക്കയാൽ। നിൎമ്മല
നായജീവൻ ദുഃഖിതനായീടുന്നു। ദെഹദെഹികൾരണ്ടുമൊന്നെ
ന്നുനിനക്കുന്ന। മൊഹികളെല്ലാമവിവെകികളറിഞ്ഞാലും। ദെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/52&oldid=187719" എന്ന താളിൽനിന്ന് ശേഖരിച്ചത്