താൾ:CiXIV276.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

ദൈവാനന്ദൻമായാപരൻ നിത്യനദ്വയനഖിലാധാരൻനിരാ
ധാരൻ।സത്യമാകുന്നവസ്തുവെന്നറിഞ്ഞാലുംബാലെ।അവസ്തു
ഭൂതമായഭ്രാന്തികളെല്ലാമെവ। മവശ്യമസത്യമെന്നറിഞ്ഞുത്യജി
ച്ചാലും। ജന്മാദിദുഃഖങ്ങളാത്മാവിനുണ്ടാമെന്നൊരു। കന്മഷംമ
നതാരിലുണ്ടായീടരുതെടൊ। എന്നതുകൊണ്ടുപറഞ്ഞെ നവയെ
ല്ലാമിന്നും। സന്ദെഹംതീൎന്നീടുമാറിനിയുംകെട്ടുകൊൾക। ഐ
ഹികമെന്നും പാരത്രികമെന്നെവംരണ്ടും। ദെഹിയാമാത്മാവി
നില്ലായ്കയാൽസുഖദുഃഖം। വന്നനുഭവിക്കുന്നവാറതെങ്ങിനെ
പര। മാനന്ദസ്വരൂപനെല്ലൊസദാകാലത്തിലും। ചിത്തത്തി
ൽവിചാരമില്ലായ്കയാലാത്മാവിനു। ദുഃഖമുണ്ടെന്നുംസ്വഭാവി
കമാകുന്നിതെന്നും।ഉൽകൃഷ്ടകൎമ്മങ്ങളാൽ ദുഃഖങ്ങളൊഴിച്ചുടൻ।
മുക്തിപ്രാപിച്ചുസുഖിച്ചിരിക്കാമെന്നുമൊരൊ।ദുശ്ചിന്തഭവിക്ക
യാൽദുഃഖങ്ങളുണ്ടാകുന്നു। നിത്യനായുള്ളജീവാത്മാവിനെന്നറി
കെടോ। ദുഃഖങ്ങളാത്മധൎമ്മമാകുന്നതെന്നാലതു। മുൽകൃഷ്ടകൎമ്മ
ങ്ങളാൽപൊകയില്ലെന്നുവരും। കൎമ്മങ്ങൾകൊണ്ടുമുക്തിസൌ
ഖ്യത്തെവരുത്തിയാൽ। കൎമ്മപുണ്യങ്ങൾനശിക്കുമ്പൊൾമുക്തി
യുംകെടുംകൎമ്മംകൊണ്ടുണ്ടാകുന്നമുക്തിക്കുനിത്യത്വവും।ജന്മനാശ
വുമില്ലജന്മവുമൊടുങ്ങിടാദെഹംകയ്ക്കൊണ്ടിട്ടുള്ള മുക്തികൾമൂന്നു
ണ്ടെല്ലൊ।ദെഹികൾക്കതുജീവമുക്തിയെന്നറിഞ്ഞാലും। ദെഹമു
ക്തിയും ജീവമുക്തിയുമെന്നുണ്ടതിൽ। ദെഹമുക്തിക്കുപുനൎജ്ജന്മ
മില്ലറിഞ്ഞാലും। കൎമ്മബന്ധനംബന്ധംബന്ധമൊചനംമുക്തി।
കൎമ്മനാശംവന്നെന്നാൽ ജന്മനാശവുംവരും। കൎമ്മത്തിനുടെ
ബീജമായതജ്ഞാനമതു। നിൎമ്മൂലന്നശിപ്പിക്കാൻജ്ഞാനാഗ്നിയു
ണ്ടാകെണം। നിൎമ്മലമായൊരാത്മജ്ഞാനംകൊണ്ടനാദിയാം ।
കൎമ്മബീജമാ മജ്ഞാനന്നശിച്ചീടുന്നെരം। ബ്രഹ്മതല്പരത്വവും
ജ്ഞാനവുമുണ്ടാംപിന്നെ। കൎമ്മബന്ധനമവക്കെന്നുമെ യുണ്ടാ
യ്വരാ। ഉൽകൃഷ്ടകൎമ്മങ്ങളാ ലുളവാംമുക്തിസുഖം । നിത്യമല്ലെ
ന്ന തറിഞ്ഞീടുവാനിനിയുംകെൾ। ഉഷ്ണംകൊണ്ടുറക്ക മില്ലാതെ
സംഭ്രമിച്ചെറ്റ । മുഷ്ണംപൂണ്ടുഴലുമ്പൊൾ ശീതത്തെ വരുത്തു
വാൻ। ശില്പമാംവ്യജനത്താൽ വീശിടുന്നെരമതി । ലുല്പന്നനാ


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/51&oldid=187717" എന്ന താളിൽനിന്ന് ശേഖരിച്ചത്