താൾ:CiXIV276.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

രാ। ഉത്തമെനീയുമനിത്യാൎത്ഥമായുള്ളമായാ।തത്വാൎത്ഥമറിഞ്ഞെക
മാനസയായിസ്സദാ। ഭക്തിശ്രദ്ധകൾ രണ്ടുമല്ലാതെ മറ്റുള്ളൊ
രു। വൃത്തികൾനിനക്കാതെശുദ്ധയായഖണ്ഡാൎത്ഥ। സിദ്ധിയെ
പ്രാപിപ്പാനായുദ്യൊഗന്തുടൎന്നാലും। ശ്രദ്ധയൊടിനിയുംനീകെട്ടു
കൊണ്ടാലുംബാലെ। ദുഃഖവുംജന്മംകൎമ്മംരാഗവുമഭിമാനം। ചൊ
ല്പൊങ്ങു മവിവെകമജ്ഞാനമെന്നീവണ്ണം। എഴുണ്ടന്യൊന്യഹെ
തുഭൂതമായ്ജീവൻതനി। ക്കെഴുംഞാൻചൊല്ലിടുവൻകെട്ടാലും മ
നൊഹരെ। ഐക്യമൊന്നിലുമില്ലാതിരിക്കുമാത്മാവിനു। ദുഃഖമു
ണ്ടെന്നുതൊന്നീടുന്നതജ്ഞാനംതന്നെ। മായൊപാധികളായദെ
ഹത്തിലിരിക്കയാൽ। കായസംബന്ധങ്ങളാംകൎമ്മവ്യാപാരങ്ങ
ളാൽ। ദെഹദെഹികൾരണ്ടുമൊന്നെന്നുസംകല്പിച്ചു। ദെഹിയാ
മാത്മാവിനുസംബന്ധമുണ്ടാക്കുന്നു। ആത്മാവുനിരഞ്ജനനാക
യാലൊന്നിങ്കലും। ആസ്തിക്യമില്ലപരമാനന്ദമത്രെനിത്യം।ജീവ
നുദുഃഖംസ്വാഭാവികമായുള്ളുവെന്നാൽ। പൊകയില്ലെല്ലൊശീല
മെങ്ങിനെകളയുന്നു। കായമുള്ളളവുതൻശീലവുമിരുന്നീടും। കാ
യത്തിനുടെരസഗന്ധങ്ങളതുപൊലെ। കായമാംസ്വരൂപവുംശീ
ലമാംസ്വഭാവവു।മെകമായിരിക്കയാൽ പൊകയില്ലൊന്നുകൊ
ണ്ടുംപൊകുന്നുതാകിൽസ്വരൂപംനശിച്ചെന്യെമറ്റു। പൊകുന്ന
തില്ലസ്വഭാവന്തന്നെയൊന്നുകൊണ്ടും। വെല്ലമാംസ്വരൂപത്തി
ൽമധുരസ്വഭാവത്തെ। തള്ളണമെങ്കിൽവെല്ലമെപ്പെരും പൊ
യീടണം। നിംബപത്രത്തിൻസ്വഭാവികമായുള്ളകൈപ്പു। നന്നാ
യ്പൊകണമെങ്കിലിലകൾപൊയീടണം। എന്നതുപൊലെജീവാ
ത്മാവിനുസ്വഭാവിക। മെന്നുകല്പിച്ചാലതു പൊകയില്ലൊരുനാ
ളും। പൊകണമെങ്കിൽ സ്വരൂപംനശിക്കണമപ്പൊ। ളായതുകൊ
ണ്ടുശ്രുതിഭെദവുമുണ്ടായ്വരും। ആത്മാവുനിത്യനെന്നുമനന്തനെ
ന്നുമുള്ള। താല്പൎയ്യാൎത്ഥവുംവിപരീതമായ്വരുമെല്ലൊ। ദുഃഖങ്ങളെ
ല്ലാമന്തഃകരണധൎമ്മമെന്നു। വൃത്തിജ്ഞാനെനവിചാരിച്ചുകണ്ട
റിയുമ്പൊൾ। ആത്മാവിനില്ലദുഃഖമുണ്ടെന്നുതൊന്നുന്നതും। ആ
ത്മാവെമനസ്സറിഞ്ഞീടുന്നീലതുമൂലം। ഉള്ളതുപൊകയില്ലെന്നു
ള്ളതുബൊധിപ്പാനാ। യുള്ളുഞാൻപറഞ്ഞീടാമിനിയുംകെട്ടുകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/39&oldid=187691" എന്ന താളിൽനിന്ന് ശേഖരിച്ചത്