താൾ:CiXIV276.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

ഹരെ। തള്ളുകമറ്റുള്ളവമിത്ഥ്യയെന്നറിഞ്ഞാലും। മിത്ഥ്യാഭൂത
മായുള്ളകാരിയ മിനിയുംകെ। ളുത്തമെനിനക്കാത്മ തത്വത്തെ
ബൊധിപ്പാനാ।യ്‌സത്വാദിഗുണത്രയംവ്യക്തമായ്ത്തെജൊ ഗുണ।
യുക്തമായിബ്രഹ്മാ വിരാട്ടിങ്കലു മുണ്ടായ്വന്നു। വിഷ്ണുവും ഹിര
ണ്യഗൎഭാംശമായ്സത്വഗുണൊ।ല്കൃഷ്ടനായുണ്ടായ്‌രുദ്രൻ‌താനുമീശ്വ
രാംശത്താൽ। ഉത്ഭവിച്ചിതുതമൊഗുണമാശ്രയിച്ചെവ। മുത്ഭ
വസ്ഥിതി സംഹാരങ്ങളെച്ചെയ്വാനായെ। ഇങ്ങിനെപ്രപഞ്ച മു
ണ്ടാകുന്നതറിഞ്ഞാലും। പിന്നെമറ്റാവരണശക്തികാരിയംകെ
ൾക്ക। ൟശ്വരനെയുമാത്മജ്ഞാനമുള്ളവരെയും। ചെറ്റുംബൊ
ധിച്ചീടാതെമറ്റുജീവന്മാരെയും। ആത്മദെഹാദിപഞ്ച കൊശ
ങ്ങളിവറ്റെയും। ആത്മീകപദാൎത്ഥങ്ങളായ്മറ്റുള്ളവറ്റെയും। രൂ
പാഭിധാനപ്രപഞ്ചത്തെയും ബ്രഹ്മത്തെയും। എതുമെ തിരിയാ
തെകാളരാത്രിയെപ്പൊലെ। ഒക്കവെമറച്ചീടുംശക്തിയും‌രണ്ടായ
സ।ത്വാവരണവുമഭാനാവരണവുമെവം। ആവരണയായുള്ള
ശക്തികാരിയംസംസാ।രാമയദുഃഖഹെതുബന്ധ മെന്നതുമല്ല।
പ്രപഞ്ചവൃക്ഷത്തിന്റെബീജമായതുമവൾ। ഭ്രമംതീരുവാനി
ന്നുംകെട്ടാലുന്തെളിഞ്ഞുനീ। അസത്വാവരണവുമഭാനാവരണ
വു। മസത്താകുന്നിതതുരണ്ടും പിന്നയും‌രണ്ടായി। വസ്തുനാസ്തി
യുംവസ്തുനഭാതിയെന്നുമുള്ള। വസ്തുവെമറച്ചിരുന്നീടുന്നകാൎയ്യം
രണ്ടും। നാസ്തിയുന്നഭാതിയുമായുള്ള രൂപം‌രണ്ടും।തത്വജ്ഞാനെന
നശിച്ചീടുമെന്നറിഞ്ഞാലും। തത്വജ്ഞാനവും‌രണ്ടായുണ്ടതിൽ പ
രൊക്ഷജ്ഞാ। നത്തിനാൽനശിച്ചീടുമസത്വാവരണവും।നാസ്തി
യെന്നതുനശിച്ചീടുമന്നെരംവസ്തു। അസ്തിയെന്നനുഭവ സി
ദ്ധിയുമുണ്ടായ്വരും।അസത്വാവരണവുന്നശിക്കും‌നഭാതിയാ। മ
സത്തുണ്ടതുമപരൊക്ഷജ്ഞാനത്തിനാലെ। ക്ഷയിക്കുമപ്പൊള ഭാ
നാവരണവും‌നാശം। നയിക്കും ബ്രഹ്മമസ്തി ഭാതിയെന്നെപ്പൊ
ൾവരും। നാസ്തിയുന്നഭാതിയുന്നശിച്ചാലാവരണ। ശക്തിയും
നശിച്ചീടുമാനന്ദാപ്തിയുമുണ്ടാം। തത്വജ്ഞാനവും രണ്ടുണ്ടെന്നു
ചൊന്നതിൽ മുൻപു। വസ്തുവെഗുരുമുഖമായ്ത്തിരിച്ചറിവതു। നാ
സ്തിയെന്നനശിപ്പിക്കും‌പരൊക്ഷജ്ഞാനമിതെ।ന്നൊൎത്തു കാണിതു


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/35&oldid=187682" എന്ന താളിൽനിന്ന് ശേഖരിച്ചത്