താൾ:CiXIV276.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

കൎത്തൃരൂപനായ്ക്കൎമ്മ।കൎത്താവായ്ഭൊക്താവായിസഞ്ചരിക്കുന്നുസ
ദാ।സ്ഥൂലദെഹെനചെയ്യുംകൎമ്മങ്ങളശെഷവും। സൂക്ഷ്മദെഹത്തി
ലിരുന്നമ്പൊടുഭുജിക്കയും। ഇന്ദ്രിയംപതിന്നാലുള്ള വറ്റിനുടെ
വിഷ।യങ്ങളെഭുജിക്കുന്നുജാഗരകാലത്തിലും।ഇങ്ങിനെകൎമ്മഫ
ലാപെക്ഷയാശരീരിണാം। കൎമ്മകൎത്താവായ്ഭൊക്താവായ്ഭവിച്ചി
യങ്ങുന്ന।കാരണംജീവനെന്നു ചൊല്ലുന്നുമൂഢചിത്ത। ന്മാരാ
യുള്ളവൎക്കെന്നും ജീവനെന്നറികെടൊ। പ്രാണങ്കൽസുഷുപ്തി
യിൽബുദ്ധിയിൽചക്ഷുസ്സിങ്കൽ। കായത്തിൽഗൃഹക്ഷെത്രവ
സ്തുവെന്നവറ്റിങ്കൽ। ഭാവങ്ങൾഭവിക്കുന്നുഞാനെന്നുജീവന
പ്പൊൾ।ഭാവസംബന്ധങ്ങളാംസംസാരംഭവിക്കുന്നു। ദെഹവു
മെന്റെപുനരിന്ദ്രിയങ്ങളുമെന്റെ।ദെഹംഞാനെന്നുതന്നെനി
നച്ചുചെയ്തീടുന്ന।കൎമ്മങ്ങൾകൊണ്ടുംഭാവംകൊണ്ടുംജീവനുപൂൎവ
കൎമ്മവാസനയാലെ ബന്ധനായ്നിരന്തരം। ജന്മവും മരണവുംവ
ന്നനുഭവിക്കുന്നു।തന്മായാഗുണമനുസരിച്ചുവസിക്കയാൽ।നി
ത്യനാകുന്നൊരാത്മാതനിക്കുജനിമൃതി। ദുഃഖമുണ്ടാമൊകൎമ്മ ബ
ന്ധനായ്വന്നീടുമൊ। നിഷ്ക്രിയൻ നിഷ്കാരണൻ നിൎഗ്ഗുണൻ നി
രാമയ। നിപ്രകാരെണനാമഞ്ചൊല്ലുവാനെന്തുമൂലം। എവംച
ന്തയിലറിയാതെ ചക്രത്തെപ്പൊലെ। മെവീടും സംസാരികൾ
ക്കെതൊരുകാലത്തിലും। ജീവനെന്നുള്ളബന്ധഭാവവും പൊക
യില്ല। സൎവകാലവുംകൎമ്മബന്ധനായ്വന്നു കൂടും। തന്നെത്താനറി
യെണമെന്നുചൊല്ലീടുന്നതു തന്നെസത്യമെന്നൊൎത്തു കണ്ടാലു
മ്പരമാൎത്ഥം। തന്നെത്താനറിയുന്നതാരുവാനവനീശൻ। പിന്നെ
യില്ലവനൊരുജന്മവുംദുഃഖങ്ങളും। ഇക്കാണാകുന്നശരീരങ്ങളും
പ്രപഞ്ചവും।ദുഃഖവുംസുഖങ്ങളും സകലെന്ദ്രിയങ്ങളും। മിത്രവുമ
മിത്രവും‌പുത്രരുംധനങ്ങളും। ഭൃത്യരുംസ്ഥാനങ്ങളും മറ്റുമൊരൊ
ന്നിങ്ങിനെ। ഉൾത്തളിരിങ്കൽതൊന്നീടുന്നതൊക്കയും‌മായാ। ക
ല്പിതമതുനിത്യമല്ല സത്യവുമല്ല। സത്യമാകുന്നതാത്മാവാനന്ദാത്മ
കൻപരൻ।നിത്യനവ്യയൻ‌നിഖിലാധാരൻനിരാധാരൻ। നി
ഷ്കളൻനിരഞ്ജനൻ നിൎഗ്ഗുണൻനിരാമയൻ। മുക്തനാം മുക്തി
പ്രദൻപരമൻപരമാത്മാ। ഉള്ളതൊന്നിതെന്നറിഞ്ഞീടുകമനൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/34&oldid=187680" എന്ന താളിൽനിന്ന് ശേഖരിച്ചത്