താൾ:CiXIV276.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

വിദ്യാരൂപിണിയാകുന്നതും। മിത്ഥ്യയാമവിദ്യക്കുതാമസമായ
ഗുണം।നിശ്ചലയായവിദ്യാചെയ്തന്യംപ്രതിബിംബി।ച്ചീശ്വ
രനവ്യാകൃതനന്തൎയ്യാമിയുമെവം। മൂന്നുനാമങ്ങൾചൊല്ലീടുന്നി
തു മൂവർകളാൽ।മൂന്നുലൊകവുംസൃഷ്ടിയുണ്ടായെന്നറിഞ്ഞാലും।
ൟശ്വരചെയ്തന്യം കൊണ്ടുണ്ടായിജഗത്തെങ്കിൽ। താല്പൎയ്യമെ
ന്തുമായാകല്പിതമെന്നുചൊൽവാൻ। താല്പൎയ്യമതിനുണ്ടായ്വന്നീടു
മതിനുടെ। യുത്ഭുവംവിചാരിച്ചുകാണുമ്പൊളറിഞ്ഞീടാം। സ
ത്വാംശഗുണമായമായയിൽനിന്നീശ്വര। തത്രൈവരജൊഗുണ
യുക്തയമവിദ്യയും। പലതായ്പിരിഞ്ഞതിലീശ്വരചെയ്തന്യവും।
കലൎന്നുജീവാത്മാക്കളായുണ്ടായ്ചമഞ്ഞിതു। ആത്മാവുപരമാത്മാ
ജീവാത്മാവെന്നിങ്ങിനെ।ആത്മാവെകനെങ്കിലും‌മൂന്നായിച്ചൊ
ല്ലീടുന്നു। നിൎണ്ണയംപരമാത്മാതന്നുടെജഠരത്തി। ലെണ്ണമില്ലാ
തൊളംബ്രഹ്മാണ്ഡങ്ങൾകിടക്കുന്നു। അങ്ങിനെയുള്ളപരമാത്മാ
വുതൻകൽനിന്നു। പൊങ്ങിനജഗത്തെല്ലാമൊരിക്കലുണ്ടായ്വരും।
അഖിലത്തിനുമാത്മാതാനായിട്ടിരിക്കിലും। സകലമാതാവായമാ
യതൻ ഗുണങ്ങളെ। പുറമെപ്രകാശിച്ചിട്ടകമെയവ്യക്തനാ।യ്മ
രുവീടുന്നുജീവാത്മാക്കളിൽജീവാത്മാവാ। യകവുംപുറവുമെല്ലാ
ടവുംനിറഞ്ഞൊരു। പരമാത്മാവുതന്നെജീവാത്മാവാകുന്നതും।
ൟശ്വരനാകുന്നതു മന്തൎയ്യാമിയുംപിന്നെ। ശാശ്വതനായൊര
വ്യാകൃതനുമാത്മാവെല്ലൊ। മായയാമജ്ഞാനെനമറച്ച ങ്ങിരിക്ക
യാൽ। മായാമൊഹിതന്മാൎക്കുതൊന്നീടുംപലതരം। മായയാമവി
ദ്യയിലീശ്വരചെയ്തന്യെന। കായവും മൂന്നുണ്ടായിജീവാത്മാക്ക
ൾക്കുബാലെ। കാരണംസൂക്ഷ്മംസ്ഥൂലംപെരുകളവറ്റിനു। കാ
രണംവിചാരിച്ചാൽമായൊപാധികളത്രെ। മായയാമവിദ്യയാ
കുന്നുകാരണദെഹ। മായതിൽസുഷുപ്തിയാമവസ്ഥയതുമുണ്ടാ
യി। സ്ഥായിയൊടവസ്ഥയിലാനന്ദമയകൊശ। മായതുമുണ്ടാ
മജ്ഞാനാന്ധകാരമിതെല്ലാം।കാരണദെഹമുണ്ടായ്വന്നതിങ്ങിനെ
യതു। കാരണംപിന്നെസൂക്ഷ്മദെഹവുമുണ്ടായ്വന്നു। ൟശ്വരനു
ടെയൊരുയീക്ഷണന്തന്നാലതി। രൂക്ഷമാന്തമൊഗുണംരണ്ടാ
യിത്തിരിഞ്ഞുത।വിക്ഷെപാവരണശക്തികളായതിൽ‌പിൻപു।

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/32&oldid=187676" എന്ന താളിൽനിന്ന് ശേഖരിച്ചത്