താൾ:CiXIV276.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

പ്പരമാനന്ദനായീടുന്നു। കൎമ്മമുള്ള ളവൊക്കെ ബന്ധനെന്നുള്ള
ഭാവാൽ।ജന്മാദിദുഃഖങ്ങളുംകൈക്കൊണ്ടീടുന്നുജീവൻ।താനൊ
രുഗുണവാനല്ലായ്കയാൽബന്ധങ്ങളും।ആനന്ദരൂപനാകുമാത്മാ
വിനില്ലെന്നാലും। ബന്ധമൊക്ഷങ്ങൾരണ്ടും സംഭവിപ്പിപ്പാ
നൊരു। ബന്ധുവാകുന്നുമഹാമായയെന്നറിഞ്ഞാലും। അജ്ഞാന
സ്വരൂപിണിയെന്നെല്ലൊച്ചൊല്ലീടുന്നു। വിജ്ഞാനംപിന്നെമാ
യാതങ്കൽനിന്നുണ്ടാകുമൊ। എന്നുസംശയമുള്ളി ലുണ്ടെങ്കിൽ
ചൊല്ലാമതും। വന്നീടുമൊന്നുതന്നെരണ്ടായിട്ടിരിക്കയാൽ। വി
ദ്യയുമവിദ്യയുമിങ്ങിനെരണ്ടായതിൽ। വിദ്യയാകുന്നുസദാ വി
ജ്ഞാനസ്വരൂപിണി। വിദ്യയെയറിഞ്ഞുതുപാസിപ്പവർ വിദ്വ
ത്തുകൾ। വിജ്ഞാനജ്ഞാനങ്ങളുമുള്ളവരവരെല്ലൊ। അവിദ്യാ
വശന്മാരായ്ഭവിക്കുന്നവരെല്ലാം। അവശ്യം സംസാരികളെന്നു
മെന്നറിഞ്ഞാലും। രണ്ടുനാമങ്ങൾപൂണ്ടു രണ്ടായിട്ടിരിക്കയാൽ।
രണ്ടുന്താൻതന്നെയനുഭവിപ്പിച്ചീടുന്നതും। രണ്ടു മുള്ളൊന്നല്ലെ
ന്നതാകിലുംമഹാമായ। ബന്ധമൊക്ഷങ്ങൾക്കധികാരിണിയാ
കമൂല। മുള്ളതുതൊന്നിപ്പൊളമുള്ളതായ്ത്തൊന്നിപ്പിക്കും। ഉള്ള
ത്തിലവിവെക മുള്ളവൎക്കെല്ലായ്പൊഴും। സത്യവും നിത്യത്വവും
ബൊധിപ്പിച്ചിയങ്ങുന്ന। ശക്തിതാനവദ്യയാകുന്നതു നിരന്ത
രം। വിദ്യയാ യ്വിവെകികൾക്കാത്മജ്ഞാനത്തെനൽകി। മുക്ത്യ
ൎത്ഥയായിട്ടിരുന്നീടുന്നി തതുകൊണ്ടു। ശക്തിയാം മഹാ മായാ
കല്പിതമെല്ലൊപാൎത്താൽ। ഇത്രിലൊകവുമതിലുള്ളൊരു പദാൎത്ഥ
വും।ഒക്കെയുംമായാകാൎയ്യമെന്നുചൊല്ലുകകൊണ്ടു। ഉക്തമായീടാം
മായാകാരിയംതന്നെകെൾക്ക। സത്വാദിഗുണത്രയയുക്ത യാം
പ്രകൃതിക്കു। പില്പാടുനാമംമഹാസുഷുപ്തിയെന്നുഞ്ചൊല്ലും। അ
മ്മഹാസുഷുപ്തിയിലഖിലജീവന്മാരും। പൊന്മാറ്റുമെഴുകുണ്ടത
ന്നിലെന്നതുപൊലെ। വാസനപൊലെലയിച്ചിരിക്കും കാല
ത്തിങ്കൽ।ശാസനച്ചെയ്യുംജഗന്നായകൻസൃഷ്ടിക്കായിഅന്നെ
രം മഹാമായാതന്നുടെഗുണങ്ങളെ। ഒന്നായിട്ടിരിപ്പതുമൂന്നാ
യിത്തിരിച്ചുടൻ। മുന്നെതുസത്വഗുണംപിന്നെതുരജൊഗുണം।
പിന്നെതുതമൊഗുണമിങ്ങിനെമൂന്നായതിൽ। സത്വാംശമായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/31&oldid=187674" എന്ന താളിൽനിന്ന് ശേഖരിച്ചത്