താൾ:CiXIV276.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

തെന്നറിയുന്ന। വസ്തുവൊന്നപരമായുള്ള തൈഹികന്തന്നിൽ।
ഐഹികന്തന്നിലുള്ള ഭൊഗങ്ങളഖിലവും।ഔവ്വണ്ണം പരന്തന്നി
ലുള്ളൊരുഭൊഗങ്ങളും। കൎമ്മജന്യമാകയാലൊക്കയു മനിത്യങ്ങ।
ളെന്നുള്ളിലറിഞ്ഞുകുത്സിതമാമതുപൊലെ। സൎവ്വവു മുപെക്ഷി
ച്ചെകാഗ്രമായ്മനൊരഥം। നിൎവാണച്ഛായാവസിക്കുന്ന സാധ
നമിഹ। പുത്രാൎത്ഥഫലഭൊഗവിരാഗമെന്നുള്ളതെ। ന്നൊൎത്തുക
ണ്ടാലുംരണ്ടുസാധനമായതിപ്പൊൾ। മൂന്നാമതാകുംശമാദികളാ
മതിനുടെ।നാമങ്ങൾശമദമൊപരതിസമാധാനം। ശ്രദ്ധയുന്തി
തീക്ഷയുമിങ്ങിനെചൊല്ലീടുന്നി।തുത്തമെശമാദികളാറുമെന്നറി
ഞ്ഞാലും। മാനസത്തിനെശ്രവണാദിയിൽനിൎത്തുന്നതു। മാനി
നിശമംജ്ഞാനെന്ദ്രിയനിഗ്രഹംദമം।കാമ്യഹീനമാംകൎമ്മ മെങ്കി
ലുംവ്യവഹാര।ലൊപവുംസന്ന്യാസമെങ്കിലുമാമുപരതി। പ്രാര
ബ്ധവശമായിട്ടെന്തൊന്നുവരുന്നതു। വാരാതെപൊകയില്ലെന്ന
റിഞ്ഞുദുഃഖങ്ങളെ। വന്നീടുന്നതുസഹിക്കുന്നതുതിതീക്ഷയും।പി
ന്നെമാനസംശ്രവണാല്യനുഗുണങ്ങളാം। വിഷയങ്ങളി ലാധി
ക്യംകലൎന്നിരിപ്പതു।മുഴുതിംകൾനെർമുഖികെളിതു സമാധാനം।
ശ്രദ്ധയായതുഗുരുവെദാന്തവാക്യങ്ങളിൽ। ഭക്തിയുംവിശ്വാസ
വുമുണ്ടായിട്ടിരിപ്പതു। മൊക്ഷംവെണമെന്നിച്ഛ യുണ്ടാകുന്നതു
മുമു।ക്ഷുത്വമിങ്ങിനെശമാദികളെന്നറിഞ്ഞാലും। സാധന ചതു
ഷ്ടയമാകുന്നിതിവനാലും। ബൊധവാനായാല്പിന്നെ സൽഗുരു
ലാഭംവെണം। സത്തുചിത്താനന്ദമായിരുന്നീടുന്നഗുരു। സൽ
ഗുരുവരൻ‌തസ്യകരുണകടാക്ഷത്താൽ। വസ്തുവെന്തെന്നുകെട്ടു
ചിന്തിച്ചുബൊധിക്കുമ്പൊൾ। ഉൾത്തളിരിങ്കലാത്മജ്ഞാനവുമു
ണ്ടായ്വരും। മൎത്ത്യജന്മത്തിലത്യുത്തമമാംജന്മംവന്നാൽ। ചിത്ത
താരിങ്കൽവിവെകംവെണമാവൊളവും।ചിത്തശുദ്ധിയും ഭക്തി
ശ്രദ്ധയുമുണ്ടാമപ്പൊൾ।തത്വബൊധവുമുണ്ടാംജ്ഞാനിയായ്ഭവി
ച്ചീടും। കൎമ്മങ്ങൾചെയ്തീടുന്നതൊക്കയുമപ്പൊൾദെഹ। ധൎമ്മമെ
ന്നറിയുമ്പൊളൊക്കയുംജ്ഞാനാഗ്നിനാ। ദെഹിച്ചീടുന്നുദെഹ ശൂ
ന്യമാംകൈവല്യവും।ഭവിച്ചീടുന്നുപിന്നെ ജന്മമില്ലാതവണ്ണം।
കൎമ്മത്തിന്നുടെശൂന്യംവരുത്തീടുമ്പൊൾജീവൻ।നിൎമ്മലനായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/30&oldid=187672" എന്ന താളിൽനിന്ന് ശേഖരിച്ചത്