താൾ:CiXIV276.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

തന്നെ। കാരണംകുലാലവ്യപാരമെന്നതുപൊലെ। മൃത്താകുമു
പാദാനമീശ്വരസൃഷ്ടമായി। വൎത്തിക്കുംപഞ്ചഭൂത സഞ്ചയമെ
ന്നാകിലും। കൎത്തവ്യമില്ലാ സംസാരാമയമുണ്ടാക്കുവാൻ। കൎത്ത
വ്യംകൎമ്മത്തിനെന്നറികവരാനനെ। കൎമ്മാണിനശിപ്പിച്ചാൽജ
ന്മാദി ദുഃഖങ്ങളും। നിൎമ്മൂലംനശിച്ചാനന്ദാപ്തിയുമുണ്ടായ്വരും। ക
ൎമ്മമെങ്ങിനെനശിപ്പിപ്പതെന്നതുംകെൾക്ക।കൎമ്മങ്ങളനാദി ഭൊ
ഗപ്രദമെന്നാകിലും। പുണ്യപാപവുംമിശ്രമിങ്ങിനെ മൂന്നായു
ള്ളു। പിന്നെയൊരൊന്നുമുമ്മൂന്നായിട്ടവരുംക്രമാൽ। പുണ്യൊല്ക
ൎഷവുംപുണ്യസാമാന്യംമദ്ധ്യമവും।പുണ്യകൎമ്മങ്ങളെവം‌മിശ്രക
ൎമ്മവുംതഥാ। മിശ്രൊല്കൎഷവുംമിശ്രസാമാന്യംമദ്ധ്യമവും।മിശ്ര
കൎമ്മങ്ങളെവംപാപകൎമ്മവുന്തഥാ। പാപൊല്കൎഷവുംപാപ മദ്ധ്യ
മംസാമാന്യവും। എവംകൎമ്മങ്ങൾനവവിധമായുള്ളൊന്നെല്ലൊ।
എന്നതിൽ‌പുണ്യപാപമിശ്രമാകുന്നുമൎത്ത്യ।ജന്മമെന്നതിലു മുൽ
ക്കൎഷമായുള്ളജന്മം। സിദ്ധിച്ചാൽകൎമ്മക്ഷയംവരുത്താം ജ്ഞാനാ
ഗ്നിനാ। മുക്തിയുംസിദ്ധിച്ചീടുമില്ല സംശയംബാലെ। നിഷ്കാ
മാനുഷ്ഠാനവുഞ്ചിത്തശുദ്ധിയും‌മുഖ്യ।വൃത്തിസാധന ചതുഷ്ടയ
വുംവന്നാലുടൻ। സൽഗുരുലാഭംവസ്തുശ്രവണമനനാദി।യൊ
ക്കവെവന്നിട്ടാത്മജ്ഞാനവുമുദിച്ചുടൻ। മുക്തിജീവനുവരുമാറു
ചിതമായുള്ളൊ।രുത്തമജന്മമതുൽക്കൎഷമായുള്ളജന്മം। മാനസവ
ചനദെഹങ്ങളാംകരണങ്ങൾ। മൂന്നിനാലുണ്ടാംപുണ്യപാപ മി
ശ്രകൎമ്മങ്ങൾ। മാനസന്തന്നിൽവിചാരിച്ചറിഞ്ഞവാന്തര। മാ
യിരിക്കുന്ന ഫലന്ത്യജിച്ചുമുഖ്യഫലം। ബൊധിച്ചു കരണങ്ങൾ
കൊണ്ടുപജീവിക്കുന്ന।ബൊധവാനവൻ കൃതകൃത്യനായ്ഭവിക്കു
ന്നു.। ത്രിവിധകരണവുംവെവ്വെറെ മുമ്മൂന്നായി। നവഭാഗമാ
യ്പൃഥൿചെയ്യുന്നുകൎമ്മങ്ങളെ। പുണ്യതീൎത്ഥത്തിൽസ്നാന ഞ്ചെയ്ക
യുംസത്തുകളൊ। ടൊന്നിച്ചുവസിക്കയുംദൎശിച്ചുസുഖിക്കയും। മ
ന്നിടന്തന്നിലുള്ളക്ഷെത്രങ്ങൾതൊറുഞ്ചെന്നു।വന്ദിച്ചു പ്രദക്ഷി
ണംവെക്കയുംപൂജിക്കയും 2 kaal നന്ദിച്ചുഗുരുപദംവന്ദിച്ചു ഭജിക്കയും।
മന്നിടന്തന്നിലെല്ലാംസഞ്ചരിക്കയുംചെമ്മെ। വന്ദ്യന്മാരായുള്ള
വർതമ്മെക്കാണുന്നനെരം। വന്ദിച്ചുനമസ്കരിച്ചൊന്നിച്ചു വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/28&oldid=187667" എന്ന താളിൽനിന്ന് ശേഖരിച്ചത്