താൾ:CiXIV276.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ദുഃഖങ്ങളെ। നിമ്മലനായജീവനുണ്ടാക്കുന്നിതുചിത്തം। ചിത്ത
ത്തിലവിദ്യയാമജ്ഞാനമുണ്ടാകയാൽ।ചിത്താകുമാത്മാവിനെയ
റിയുന്നിലചിത്തം। സ്വച്ശതകലൎന്നതിശുദ്ധമായിരിപ്പൊന്നി।
ച്ചിത്തമാകുന്നതതിലജ്ഞാനകലുഷങ്ങൾ। പറ്റിയാലതിൻനി
റമായീടുന്നവയെല്ലാം। തെറ്റെന്നുനീക്കീടിനാൽ സ്വപ്രകാശ
വുംവരും। ദൎപ്പണംതന്നിൽസൎവവസ്തുവുംകാണാമെല്ലൊ। അ
പ്രകാരമെകാണായ്വന്നീടുംമനസ്സിലും। ചിത്സ്വരൂപിണിയായ
വിദ്യാതൻപ്രഭാവത്വ।ഞ്ചിത്തത്തിൽ‌പ്രകാശിച്ചാല ജ്ഞാനംന
ശിച്ചീടും। അജ്ഞാനംനശിക്കുമ്പൊളദ്വൈതമാൎഗ്ഗം‌ലഭി।ച്ചാത്മാ
നന്ദമാമനുഭൂതിയുമുണ്ടായ്വരും। ചിത്തിന്റെസ്വഭാവമായിരി
ക്കും‌പ്രകാശത്വം। ചിത്സ്വരൂപിണിയായ വിദ്യയായിരിപ്പതു।
വ്യൊമവിഗ്രഹയായിട്ടിരിക്കുമവൾസംസാ।രാമയ വിനാശകാ
രിണിയെന്നറിഞ്ഞാലും। ആവരണയായുള്ളശക്തിതാന്മഹാസു
ഷു। പ്ത്യാമയീസംസാരകാരണിയായിരിപ്പതും। ഉള്ളതൊന്നാ
ത്മാസത്യ മിതിനെമറെപ്പാൻത।ന്നുള്ളിൽ‌വെച്ചതിനുറപൊല
താനിരുന്നുടൻ। ഉള്ളത്തിൽകലൎന്നുതാനുള്ളതുമറവാക്കി। ക്കൊ
ള്ളുമ്പൊളാത്മാവിനുബന്ധവുമുണ്ടായ്വരും। മാനസത്തിനാലറി
യപ്പെട്ടുചെയ്തീടുന്ന।നാനാകൎമ്മവുമാത്മാവിങ്ക ലാരൊപിക്കയാ
ൽ। നൂനമാത്മാവുഗുണവാനല്ലെങ്കിലുംകൂടെ। താനുംബന്ധനാ
യ്സംസാരാമയെവലയുന്നു।മായാതൻഗുണങ്ങൾക്കു സാക്ഷിയാ
യ്നിൽക്കകൊണ്ടു।മായാമൊഹിതന്മാൎക്കു ബന്ധനാകുന്നുജീവൻ।
കൎമ്മമാംപാശംകൊണ്ടുബന്ധിപ്പിച്ചീടുംമായാ। നിൎമ്മലന്മാരെ
ബന്ധിച്ചീടുകയില്ലതാനും। ബുദ്ധിയുമുപാധിയു മൊന്നായിട്ട
ഹമെന്ന।ചിത്തമാത്മാവുതങ്കൽകലൎന്നുരാഗാദിയാം। വൃത്തിക
ൾകയ്ക്കൊണ്ടുകൎമ്മങ്ങളാൽബന്ധനാക്കി। ദുഃഖിപ്പിക്കുന്നു ജീവ
ൻതന്നെത്താനറിയാതെ। തന്നെത്താനറിയുന്നതാത്മാവു താനാ
കുന്ന।തെന്നുള്ളിലറിവുണ്ടായ്വന്നീടുന്നതുതന്നെ। തന്നുള്ളിലറി
വുണ്ടായ്വന്നീടുവതിനാത്മാ। തന്നുടെസ്വഭാവമുള്ളിൽ പ്രകാശി
ച്ചീടണം। ആത്മാവിൻസ്വഭാവികംവിദ്യയാമറിവിന്നു। താല്പ
ൎയ്യത്തൊടുമുമ്പെ പറഞ്ഞുബൊധിച്ചെല്ലൊ। അവിദ്യാകാൎയ്യമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/24&oldid=187659" എന്ന താളിൽനിന്ന് ശേഖരിച്ചത്