താൾ:CiXIV276.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

യിട്ടുഭവിക്കയാൽ। ശുദ്ധതാന്മലിനയെ നശിപ്പിക്കുന്നു ക്ഷ
ണാൽ। ശുദ്ധനായിരിപ്പൊരു വിപ്രനുസ്വപ്നത്തിങ്കൽ। മി
ത്ഥ്യാജ്ഞാനെന ചണ്ഡാലൊഹ മെന്നുളവായി । വനസ്ഥ
നായചണ്ഡാലെശ്വരൻ‌മുമ്പിലൊരു। കനത്തമൃഗെന്ദ്രനുംമി
ത്ഥ്യാഭൂതനായുണ്ടായി। സിംഹത്തെക്കണ്ടു ഭയം പൂണ്ടപ്പൊ
ൾചണ്ഡാലത്വം। സന്ത്യജിച്ചുണൎന്നപ്പൊൾ വിപ്രനായതു
പൊലെ। മിത്ഥ്യാഭൂതമായുള്ള സംസാരം കളഞ്ഞാത്മ। ബൊധ
ത്തെനൽകുംവിദ്യാദെവിയെന്നറിഞ്ഞാലും। ശുദ്ധമായിരിപ്പൊ
രുമനസ്സിലവിവെകം।വൎദ്ധിച്ചുവരുന്നെരമജ്ഞാനമുണ്ടായ്വരും।
അജ്ഞാനംവളൎന്നപ്പൊൾചണ്ഡാലൊഹമെന്നായി। പ്രജ്ഞാ
സംസാരത്തെയുമുണ്ടാക്കിച്ചമക്കുന്നു। മിത്ഥ്യയാമജ്ഞാനത്താലു
ണ്ടാകും ചണ്ഡാലത്വം। വിദ്യയായിരിപ്പൊരു കെസരികളയു
മ്പൊൾ। ചിത്തവുംപവിത്രമായാത്മാവെ ത്തിരിച്ചുക।ണ്ടെത്തു
മെത്രയുംവെഗാൽവിദ്യാനുഗ്രഹവശാൽ। വിദ്യയെഭജിച്ചാൽ
മറ്റൊക്കയുന്നശിശിച്ചീടും। വിജ്ഞാനമുണ്ടായ്വരു മെന്നുബൊ
ധിക്കബാലെ। വിഗ്രഹംരഥംമനസ്സശ്വംസാരഥികൎമ്മ। ന്നിഷ്ക്രി
യനായജീവൻകൎത്താവായിരിപ്പതും। ഇപ്രകാരങ്ങ ളറിഞ്ഞീടു
മ്പൊൾമനസ്സിനു।സ്വപ്രകാശത്വംഭവിച്ചീടുമെന്നറിഞ്ഞാലും।
കൎമ്മമാംസൂതൻതെളിച്ചീടുന്നവഴിയെകൂ।ടൊന്നിച്ചു ഗമിച്ചീടും
മാനസാശ്വവുംതദാ। വിഗ്രഹരഥവുംജീവനുമശ്വത്തിൻ പിൻ
പെ। നിൎഗ്ഗമിച്ചീടുംകൂടെക്കൎത്താവായിരിക്കയാൽ। കൎത്താവാകു
ന്നുജീവനെന്നുള്ളസംബന്ധത്താൽ। ദുഃഖംജീവനുമനസ്സുണ്ടാ
ക്കീട്ടുണ്ടാകുന്നു। ചിത്തവുംകൎമ്മത്തിന്റെ വാസനാബലംപൊ
ലെ। വൎത്തിക്കുംകൎമ്മംനശിപ്പൊളവുംമടിയാതെ।പൂൎവജന്മനി ചെ
യ്ത കൎമ്മത്തിന്നുടെഫലം।സൎവ്വവുമിജ്ജന്മനിചെയ്തനുഭവിപ്പൊ
ളം। നിന്നീടുംവിധെയനായ്വിന്നയുമിനിമെലിൽ। വന്നീടും‌ജ
ന്മത്തിലുമിങ്ങിനെതന്നെവരും। ദെഹംഞാൻമനസ്സെന്റെ ജീ
വനെന്നുടെയെന്നും। മൊഹികളായിട്ടജ്ഞാനികളാ യ്ജീവാത്മാ
വും।ദെഹവുമാണെന്നുറച്ചാത്മാവെയറിയാതെ।ദെഹാന്തം വ
രുന്നെരംജീവനുംനശിച്ചീടും। ഇങ്ങിനെനിനയ്ക്കയാൽ ജന്മാദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/23&oldid=187657" എന്ന താളിൽനിന്ന് ശേഖരിച്ചത്