താൾ:CiXIV276.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ചക്ഷു ജിഹ്വാഘ്രാണമെന്നിവയഞ്ചും। ഓൎത്തുകണ്ടാലുംജ്ഞാനെ
ന്ദ്രിയങ്ങളനന്തരം।വിഷയമഞ്ചുണ്ട തുചൊല്ലീടാംശബ്ദസ്പൎശ
രസഗന്ധരൂപങ്ങളാകുന്നിതതുപൊലെ।വാക്പാണിപാദപായുരു
പസ്ഥമിവയഞ്ചും।പാൎത്തുകണ്ടാലുംകൎമ്മെന്ദ്രിയങ്ങ ളവറ്റിനും।
വചനദാനയാനവിസൎഗ്ഗാനന്ദങ്ങളാം।വിഷയമഞ്ചും കൂടി ട്ടിന്ദ്രി
യമിരുപതാം।പ്രാണാദിപത്തുണ്ടെന്നുചൊല്ലുന്നിതതിൻ ക്രമം।
പ്രാണാദിയഞ്ചു മുപപ്രാണന്മാരഞ്ചുമെവം।പ്രാണനു മപാന
നുംവ്യാനനുമുദാനനും। എണലൊചനെസമാനനു മിങ്ങിനെക്ര
മാൽ।നാഗനുംകൂൎമ്മൻതദാദെവദത്തനുംപിന്നെ।വെഗവാനായ
ധനഞ്ജയനുംകൃകലനും।ഇങ്ങിനെപ്രാണാദികൾപത്തെന്നു ധ
രിച്ചാലും।ഇന്നിമെലാധാരമാറുണ്ടതുംകെട്ടുകൊൾക। മൂലാധാ
രവുംസ്വാധിഷ്ഠാനവുംമണിപുരം। നാലാമതനാഹൃദയം വിശു
ദ്ധിയും‌പിന്നെ। ആറാമതാജ്ഞാചക്ര മിങ്ങിനെഷഡാധാരം ।
നെരെകെൾ രാഗാദിദൊഷങ്ങളുമെട്ടുണ്ടെല്ലൊ। രാഗവുംദ്വെ
ഷംകാമംക്രൊധവുംമാത്സൎയ്യവും। മൊഹവുംലൊഭംമദമിങ്ങിനെ
യഥാക്രമം। അഷ്ടരാഗങ്ങളിവകരണമെട്ടുണ്ടതും। പുഷ്ടമൊദെ
നകെട്ടു കൊണ്ടാലുംചൊല്ലീടുവൻ। മനസ്സുംബുദ്ധിചിത്ത മഹ
ങ്കാരവും‌പിന്നെ। മനസ്സിത്സങ്കല്പവുന്നി ശ്ചയംബുദ്ധിയിലും।അ
ഹങ്കാരത്തിലഭിമാനവു മതുപൊലെ। അവധാരണഞ്ചിത്തം
തന്നിലുമുണ്ടാകുന്നു।എട്ടായകരണങ്ങളെവമെന്നറിഞ്ഞാലും। തു
ഷ്ടിയൊടിനിയുംകെൾധാതുക്കളെഴുണ്ടതും।ത്വഗാസ്രമാംസമെദ
സ്സസ്ഥിമജ്ജയുംശുക്ലം। ഇവറ്റെധാതുക്കളെന്നറിക സമദ്ധ്യ
മെ।നാഡികൾ മൂന്നുണ്ടിഡാപിംഗലാസുഷുമ്നയെ। ന്നെഷമ
ണ്ഡലത്രയമുണ്ടതുംകെട്ടുകൊൾക। അഗ്നിമണ്ഡല മൎക്കമണ്ഡലം
ഗ്ലൌമണ്ഡല।മഗ്‌ന്യാദിത്രയമിദംമണ്ഡലമെവിടയും।എഷണമ്മൂ
ന്നുണ്ടൎത്ഥെഷണവുന്ദാരെഷണം। ശെഷംകെൾപുത്രെഷണം
പിന്നെദൂഷണംകെൾക്ക। വാതവും പിത്തം ശ്ലെഷ്മ മെന്നിവമൂ
ന്നാകുന്നു। സാധുഭാഷിണിഗുണത്രയവുംകെട്ടുകൊൾക। രാജ
സഗുണംസത്വഗുണവുംതമൊഗുണം। രാജീവനെത്രെധരിച്ചീടു
കവഴിപൊലെ।ജാഗരംസ്വപ്നംസുഷുപ്തിയുമിങ്ങിനെക്രമാൽ।ജാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/18&oldid=187646" എന്ന താളിൽനിന്ന് ശേഖരിച്ചത്