താൾ:CiXIV276.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നെലയിച്ചീടുന്നിതതുപൊലെ। പരമെശ്വരൻ തങ്കൽ നിന്നു
ണ്ടാംമഹാമായാ।പരമാത്മനിതന്നെലയിക്കുമറിഞ്ഞാലും।പരമാ
ത്മാവെജീവാത്മാവിനാലറിയുമ്പൊൾ। പരയാകുന്ന മായാകാ
ൎയ്യവുമഠിഞ്ഞീടാം।പരജീവയൊരൈക്യമുണ്ടായ്വന്നീടുന്നെരം।പര
മെശ്വരനൊഴിഞ്ഞന്യമില്ലൊന്നുമെന്നു| വരുമന്നെരം‌മഹാമായ
യുന്തല്കാൎയ്യവും।പരമാത്മനിലയിച്ചാനന്ദംശെഷിച്ചീടും। അഗ
ണ്യമാകുംബ്രഹ്മാനന്ദമാംവസ്തുതന്നെ।അറിഞ്ഞീടുവാ ന്മഹാമാ
യതൻപ്രഭാവവും।പരന്നകാൎയ്യങ്ങളുന്നിറഞ്ഞഗുണങ്ങളും। വ
ളൎന്നൊരജ്ഞാനവുമറിവാലറിഞ്ഞുടൻ।പിണഞ്ഞ ഗുണങ്ങളെ
ഗണിച്ചുമനസ്സിനാൽ। ഗുണിച്ചുകണ്ടുതള്ളി നീക്കീടുന്നെരത്തി
ങ്കൽ।അവസ്തുഭൂതമായതൊക്കയും‌നശിച്ചീടും।അവശ്യംബ്രഹ്മാന
ന്ദവസ്തുശെഷിക്കുംബാലെ। വസ്തുവൊന്നവസ്തുവൊ ന്നിങ്ങി
നെരണ്ടുഭാവം। കയ്ക്കൊണ്ടീടുന്നുജഗന്നായകൻപ്രപഞ്ചത്തെ।
ശിക്ഷിച്ചുരക്ഷിച്ചുസംഹരിച്ചീടുവാനതിൽ।ശിഷ്ടന്മാരായി പു
ഷ്ടമാനസ ന്മാരായുള്ള। ഭക്തന്മാൎക്കറിവായ്നി ന്നജ്ഞാനന്നീക്കി
സ്സദാ। നിത്യാനന്ദമാന്നിജപദവുംകൊടുക്കുന്നു। ജ്ഞാനഹീന
ന്മാൎക്കവിദ്യാസ്വരൂപമായ്നിന്നു।മാനസെസംസാരമുണ്ടാക്കീടുന്ന
തുംസദാ।നൂനമൊക്കയുമാനന്ദാത്മക നെന്നുനിജ।മാനസന്ത
ന്നിലറിഞ്ഞീടുമാറുരചെയ്താൽ।പരനുംപരയായശക്തിയു മെവ
മെന്നു। ള്ളറിവായെല്ലൊനിനക്കിതിനാൽമനൊഹരെ। പരമാ
ത്മാവെജീവാത്മാവിനാലറിവാനും। പരിചൊടനാദിബന്ധങ്ങ
ൾജീവാത്മാതനി। ക്കൊരുനെരവുമില്ലെന്നറിഞ്ഞിട്ടാത്മാതാനെ।
ന്നറിവുണ്ടാവാനുരചെയ്തീടാംകെൾബാലെ। ആത്മാവുമനാ
ത്മാവുമെ ങ്ങിനെയെന്നുചിന്തി।ച്ചാത്മാവെ ത്തിരിച്ചറിഞ്ഞീടു
ന്നതാത്മജ്ഞാനം। എന്നതുനിനക്കുബൊധിപ്പാനായ്ജീവാത്മാവു।
തന്നുടെതത്വങ്ങളെത്തന്നെചൊല്ലീടാമെല്ലൊ। ഭൂജലാഗ്നിയും വാ
യു വാകാശ മിവയഞ്ചും। ഭൂതികളെന്നു ധരിച്ചീടുക മനൊഹ
രെ।ഇന്ദ്രിയദശകവുമതിന്റെ വിഷയവും। പിന്നെപ്രാണാദി
യഞ്ചുമുപപ്രാണന്മാരഞ്ചും। ഇന്ദ്രിയദശകമെന്നാലതു ജ്ഞാനെ
ന്ദ്രിയം। പിന്നെതുകൎമ്മെന്ദ്രിയമിങ്ങിനെപത്താകുന്നു। ശ്രൊത്രത്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/17&oldid=187644" എന്ന താളിൽനിന്ന് ശേഖരിച്ചത്