താൾ:CiXIV276.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രനഹമെന്നായിവരുമപ്പൊൾ। സകലാത്മികയായ വിദ്യയുംല
ഭിച്ചീടും। സകലവിഹീനയായെന്നുബൊധിക്കബാലെ। ആദ്യ
ന്തവിഹീനനാമാത്മാവുനിത്യനെന്നും। വെദ്യമായ്ബൊധിച്ചാത്മ
തത്വാൎത്ഥമറികെടൊ। ആത്മാവെയറിയുന്ന വാറതെങ്ങിനെയെ
ന്നു। ള്ളാമയംവെണ്ടാപറഞ്ഞീടാംകെൾക്കെടൊബാലെ। ആത്മാ
നാത്മഭെദങ്ങളറിവാകിയവിദ്യാ। നുഗ്രഹശക്തികൊണ്ടാത്മാന
ന്ദപ്രാപ്തിയുണ്ടാം। സകലപ്രപഞ്ചവുമാത്മാവാന്തങ്കൽചെൎന്നു
സകലെശ്വരനഹമെന്നുവന്നീടുമപ്പൊൾ। സകലാത്മികയായ
വിദ്യയുംനശിച്ചീടും। സകലവിഹീനയായെന്നുബൊധിച്ചീടെ
ടൊ। മായയുംമായാകാൎയ്യമായതുമറിയാതെ। മായയില്ലെന്നുത
ന്നെനിനച്ചുമുമുക്ഷ്മത്വം। ഭാവിച്ചാൽവരുന്നവാറെങ്ങിനെ ദെ
ഹതത്വം। എവവുംമിത്ഥ്യാഭൂതമാകയാലതുകൊണ്ടു। ദെഹമുള്ള
പ്പൊൾമഹാമായയുമുള്ളൊന്നതു। ദെഹമില്ലെന്നുവന്നാൽമായ
യുമില്ലാതയാം। ദെഹീനയാംമുക്തിസായൂജ്യംലഭിപ്പാനും। ഐ
ഹികസൌഖ്യങ്ങളെഭുജിച്ചുവസിപ്പാനും। ദെഹമാനസം രണ്ടു
മെങ്ങിനെയതുപൊലെ। മൊഹവിജ്ഞാനജഡാജഡമായിരിക്കു
ന്നു। വിദ്യയുമവിദ്യയുംമുക്തിയുംസംസാരവും। പ്രത്യെകംകൊടു
ക്കുന്നുഭക്തന്മാൎക്കാനാരതം। ശുദ്ധമായിരിപ്പൊരു വിദ്യയെഭ
ജിക്കുമ്പൊൾ। ബുദ്ധിയിലറിവുണ്ടായജ്ഞാനമകന്നുപൊം। മി
ത്ഥ്യയാമവിദ്യാതൻവശന്മാരജ്ഞാനികൾ। നിത്യവും സംസാരി
കളായിട്ടുഭവിച്ചീടും। വൃത്തിഭെദെനരണ്ടായ്വൎത്തിച്ചീടുന്നു സദാ।
നിത്യാനന്ദാനുഭൂതി പ്രദയാംമഹാമായാ। ചിത്സ്വരൂപിണിയായ
മായാതൻ പ്രഭാവത്തെ। തത്വാൎത്ഥമറിയുമ്പൊളറിയാംവഴിപൊ
ലെ। പരതത്വത്തെയറിഞ്ഞീടുമ്പൊൾമഹാമായാ। പരമെശ്വര
ൻതന്നെയെന്നുബൊധിക്കായ്വരും। പെരുകുംപരിമളം പുഷ്പത്തി
ലുണ്ടാംവണ്ണം। പരമാത്മാവിങ്കൽനിന്നു ണ്ടാമെന്നറികെടൊ।
ആദ്യന്തംബ്രഹ്മത്തിനും മായക്കുമില്ലനൂനം। ആദ്യൻതാൻത
ന്നെമായാരൂപമായിരിക്കയാൽ। തങ്കൽനിന്നുണ്ടാകുന്നു ലയി
ക്കുന്നതുംതങ്കൽ। പങ്കമെങ്ങിനെജലന്തങ്കലെന്നതുപൊലെ। തൊ
യത്തിൽനിന്നുഫെനമുണ്ടാകുന്നിതുപിന്നെ। തൊയത്തിൽ ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/16&oldid=187642" എന്ന താളിൽനിന്ന് ശേഖരിച്ചത്