താൾ:CiXIV276.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മായി। സച്ചിദാനന്ദാത്മാവായ്സകലെശ്വരനായി। നില്ക്കുമാത്മാ
വുപരമാനന്ദമുള്ളൊന്നന്യ। മൊക്കയുംമായാകാൎയ്യ മസത്യമാഗ
ന്തുകും। ബുദ്ധിയുമുപാധിയും പൊലെമായയുംരണ്ടാ। യ്ശുദ്ധയും
മലിനയുമെന്നനാമവുംപൂണ്ടു। ബുദ്ധിയിലറിവിനു ചിത്സ്വരൂ
പിണിയായി। ശുദ്ധമാമഖണ്ഡാൎത്ഥ സിദ്ധിക്കുള്ളൊരു മാൎഗ്ഗം।
സിദ്ധിപ്പിപ്പതിനു ബൊധസ്വരൂപിണിയാകും। ശുദ്ധതാനെ
ല്ലൊവിദ്യാരൂപിണിയാകുന്നതും। അമ്നായാന്താൎത്ഥവെദ്യഭൂതയാ
മവൾതന്നെ। ആനന്ദപ്രാപ്തിഹെതു ഭൂതയായിരിപ്പതും। അ
ജ്ഞാനാന്ധകാരമാമവിദ്യാസ്വരൂപിണീ। വിജ്ഞാന വിനാശി
നിയായിരിപ്പതുംസദാ। ശുക്തിയെതാരമെന്നും രജ്ജുവെസൎപ്പ
മെന്നും। വസ്തുവെതിരിയാതെമിത്ഥ്യയായ്ജനിമൃതി। ദുഃഖങ്ങളു
ണ്ടാക്കുവാൻകാരണഭൂതയായി ।നിൽക്കുന്നു ജഡാത്മികയായിട്ടു
മലിനയും।ശുദ്ധയുംമലിനയുമിങ്ങിനെ ദുഃഖത്തിനും।മുക്തിക്കും
കൎത്തവ്യയായ്വൎത്തിച്ചീടുന്നുസദാ। രണ്ടുമൊന്നെന്നു മുള്ളൊന്ന
ല്ലെന്നും‌മതഭെദം।കൊണ്ടുചൊല്ലുന്നുചില ശാസ്ത്രികളെന്നാകി
ലും। നിൎമ്മലയായവിദ്യാരൂപിണിയുള്ളൊന്നെന്നും। നിൎണ്ണയി
ച്ചീടാംനിഗമാന്തവെദ്യയാകയാൽ। ഭക്തന്മാൎക്കണഞ്ഞീടു മത്ത
ൽതീൎത്താനന്ദമാംമുക്തിയെക്കൊടുപ്പാനായ്പരമെശ്വരൻതന്റെ।
ശക്തിയാകുന്നവിദ്യാരൂപമായ്വസിക്കയാൽ। നിത്യത്വമിതുകൊ
ണ്ടുവിദ്യക്കുണ്ടതുംചൊല്ലാം। സത്യവുമസത്യവുംനിത്യവുമനിത്യ
വും।ബുദ്ധ്യ പാധികളമാകാശാദിഭൂതങ്ങളും। വൃത്തിഭെദവു മതി
ൻ‌വൃദ്ധിസംകൊചങ്ങളും। ഇത്രിലൊകവുംചരാചരവും മറ്റുമു
ള്ളൊ।ന്നൊക്കയുമറിവാനു മജ്ഞാനംകളവാനും। സത്യമുള്ളൊ
ന്നെന്നുള്ളിലുറപ്പുവരുവാനും। സത്യജ്ഞാനാനന്ദമാമീശ്വരംപ്ര
തിചിത്തെ। ഭക്തിവൎദ്ധിച്ചുവരുവാനുമെത്രയുംവെഗാൽ।നിത്യാ
നിത്യവസ്തുജ്ഞാനാദിസാധനങ്ങളും। വൃത്തിജ്ഞാനവുമാത്മജ്ഞാ
നവുംവരുവാനും। എത്രയുമെളുപ്പമായുള്ളൊരുവഴിയായി। ചി
ത്സ്വരൂപിണീവിദ്യാവൎത്തിക്കുമതുനെരം। ഭക്തവത്സലയാകും
വിദ്യാതന്നനുഗ്രഹ। ശക്തികൊണ്ടാത്മാനന്ദ പ്രാപ്തിയുംവരുമ
പ്പൊൾ। സകലപ്രപഞ്ചവുമാത്മാവുതങ്കൽചെരും। സകലെശ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/15&oldid=187639" എന്ന താളിൽനിന്ന് ശേഖരിച്ചത്