താൾ:CiXIV276.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

പിതാ സുഷുപ്തിയൊടജ്ഞാനഭൂമിയെഴു। മതിന്റെസ്വരൂപല
ക്ഷണവുംചൊല്ലീടുവൻ। അഖണ്ഡാത്മാവിലെഴുമറിവുമാത്രാ
നിലയകന്നു। ബീജജാഗ്രമതിങ്കൽപണ്ടില്ലാതൊ। രഹന്തൊദ
യം ജാഗ്രജന്മങ്ങൾതൊറുംവളൎന്നഹം। മാമകമെന്നൊരറിവുമ
ഹാജാഗ്രംജാഗ്രത്തിൽമനൊരാജ്യം। വിവിധംചെയ്യുന്നതുജാഗ്ര
ത്സ്വപ്നമാംസ്ഥാണു। പുരുഷാദിയുംമനംജാഗ്രദ്വാസനയാലെ।
വ്യാപരിപ്പതുംസ്വപ്നം। സാഗ്രഹസ്വപ്നത്തിങ്കൽപണ്ടു കണ്ട
വസ്ഥയെ। പെൎത്തുമപ്പൊതുസ്വപ്നജാഗ്രമുള്ളഴിഞ്ഞൊന്നു। മൊ
ൎത്തിടാതിരുൾമൂടിടുന്നതുസുഷുപതിയും। കീൎത്തിക്കുമജ്ഞാനഭൂമിക
ളിവയിനി।ആഞിതിൎത്തീടുംജ്ഞാനഭൂമികളെയുംകെൾനീ। ഒന്നു
നിൻ ശുഭെഛ്ശരണ്ടാമതുവിചാരണം। മൂന്നാമതല്ലൊതനുമാന
സിപിന്നെക്രമാൽ। ചെൎന്നെഴുംസത്ത്വാപത്തിയസം സക്തി
യും।തെളിവാൎന്നെഴുംപദാൎത്ഥഭാവനീയവും। ദുസ്സംഗഗളെവെറി
ട്ടാത്മജ്ഞാനത്തിങ്കലെ। ഉൽസുകഭാവംവന്നീടുന്നതു ശുഭെഛ്ശ
യാം। സൽസംഗാൽജ്ഞാനശാസ്ത്രം പരിശീലനംചെയ്തു। തൽ
സാരാൎത്ഥത്തെ വിചാരിപ്പതുവിചാരണം। ഏഷണംമൂന്നുംമുത
ലായുള്ളമനൊവൃത്തി। ദൊഷാപൊമതുതനുമാനസിമുമുക്ഷൂണാം
ഭൂഷണമാമീമൂന്നുകൊണ്ടുംസത്സംഗംകൊണ്ടും। ഭൂഷണവിഹീ
നജ്ഞാനൊദയം। സത്വാപത്തിജ്ഞാനത്തിൽതന്നെയുറച്ചെവം
മനസ്സിങ്കൽ। മിഥ്യാരൂപങ്ങൾമറന്നീടുന്നതുംസംസക്തി। അ
ദ്വൈതജ്ഞാനൊദയാൽത്രിപുടിനശിപ്പതു। ഹൃദയാംപദാൎത്ഥഭാ
വിനിയെന്നറിയെണം। വസ്തുവിൽസ്വയംനിലയിരുന്ന വ
സ്തുവിൽ സ്വയംനിലയിരുന്നവണ്ണമിരുന്നൊന്നു। മൌനസ്വ
ഭാവമായതുതുരിയവും। ഇത്തുൎയ്യംതുൎയ്യാതിതമെന്നുമുൻ ചൊന്ന
തിന്റെ। തത്വവുമിനിക്കെട്ടുകൊണ്ടാലുംചൊല്ലീടുവൻ

ആദ്യഭൂമികൾമൂന്നിൽ പ്രപഞ്ചംപ്രത്യക്ഷമായി। വെദ്യമാ
കയാൽജാഗ്രംസ്വപ്നമാംനാലാംഭൂമി।ബൊദ്ധ്യംപഞ്ചമഭൂമിസു
ഷുപ്തിയെന്നുംപുന। രാദ്യന്തഹീനംഷഷ്ഠഭൂമിയാംതുരിയവും ।
തൽപരമെഴാം ഭൂമിയാകുമിങ്ങിനെയെന്നുതുല്യ। മില്ലാതതുൎയ്യാ
തീതമെന്നിങ്ങിനെ।ചൊല്ഫൊങ്ങുമാമ്നായൾമൌനമായി। കാട്ടുമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/114&oldid=187848" എന്ന താളിൽനിന്ന് ശേഖരിച്ചത്