താൾ:CiXIV276.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

ന്ന്യാസത്തെയാലംബിച്ചിട്ടുചിലർ।സ്വവധൂസഹധനമിതിപു
ത്രന്മാരുടെ।സവിധെവിപ്രക്ഷത്ര്യവൈശ്യശൂദ്രാഖ്യയൊടും। ഇ
രവുംപകലനവരതംഗൃഹത്തിങ്കൽ। മരുവിജ്ഞാനസിദ്ധി വരു
ത്തുംചിലരെവം।ഗുരുവൎയ്യൊക്തശാസ്ത്രെലൊകെപികണ്ടാനന്ദാ
ലൊരുവണ്ണമെമുക്തിയൊടുക്കത്തെല്ലാവൎക്കും। വിളങ്ങീടാതനിത്യ
പ്രതിബന്ധങ്ങളൊന്നും.

തെളിഞ്ഞുനന്നായിശ്രുതിയുക്ത്യാനുഭവങ്ങളാൽ। അളന്നുകൂ
ടാതെങ്ങുംനിറഞ്ഞവൎണ്ണത്തൊടെ। വളൎന്നസച്ചിദാനന്ദാത്മനാ
വാഴ്കെന്നുനീ। പിറന്നാലെല്ലൊപിന്നെമരണമുണ്ടായ്വരും। പി
റന്നെനല്ലയെന്നും । ബ്രഹ്മരൂപനാം ഞാനൊ । പിറന്നതഹ
മാകിൽ ബ്രഹ്മമല്ലെന്നാംഭാവമൊരുന്നാളുമെ।ബ്രഹ്മാത്മൈവാ
ഹംധ്രുവംഞാനെന്നു മാത്മാവെന്നും। ഞാനറിഞ്ഞീലയെന്നാ
ൽഞാനെന്നതെതുപിന്നെ । നമ്മുടെബുദ്ധിയിങ്കൽതാനെമൂൎഛ്ശ
യിതെന്നെമരിക്കുംമരിയായ്കിൽഞാനെന്നുനിറഞ്ഞെഴും । ജ്ഞാ
നമാം ഞാനെയഹംനിറഞ്ഞ തെങ്ങിനെയ । ന്നാകിലൊസു
ഷുപ്തിയിൽ അറിഞ്ഞതാകുന്നി താനന്ദവുമതുതന്നെ । കുറഞ്ഞു
ള്ളവറ്റി നില്ലാനന്ദം ജഗത്തിങ്കൽ। നിറഞ്ഞൊന്നെ ന്നുനൂ
നമറിവാ മാത്മാത്മാവയം। മനസ്സങ്കല്പം കൊണ്ടെവന്നതിജ്ജ
ഗത്തെല്ലാം । നിനക്കിൽജഗൽസ്ഥിതിയറിവിൽ തന്നെ യെ
ല്ലൊ। അനൎത്ഥപ്രപഞ്ചാന്തത്തിങ്കലുമറിവൊൎത്താൽ । അനുസ്യൂ
താനന്ദപൂൎണ്ണാത്മാഞാൻ തന്നെദൃഢം । അങ്ങിനെയുള്ളൊരാന
ന്ദാനുഭൂതിയുമിനി। ക്കെങ്ങിനെയിനിനിന്നുകൊണ്ടാലുണ്ടാമെ
ന്നാകിലൊ। ഇങ്ങുമൂന്നവസ്ഥയിൽവൃത്തിയെനീക്കിവാഴ്കിൽ।
തിങ്ങിനാ രാനന്ദാനുഭവവുംതാനെവരും। വാസനാവശാലു
ണ്ടാം വൃത്തികളടങ്ങുവാൻ। ഭാസുരൊപായമെന്ത ന്നാകിലൊ
ബൊധമാകും। ശംസിതംരാജതനായിബുദ്ധിന്ദ്രി യാദ്യങ്ങളെ।
ദാസന്മാരാക്കിവെക്കിൽസകലമടങ്ങീടും।വൃത്തികളടങ്ങുവാനി
ന്നുമുണ്ടോരുമാൎഗ്ഗ।മ്മുത്തമയൊഗപ്രാണരൊധത്താലടക്കീടാം।
ശക്തിയി ല്ലതിനെങ്കിൽകാരണശരീരമെ। ന്നുക്തയാമവിദ്യ
യെകളകീലടങ്ങിപ്പൊം। കാരണദെഹംകളയുന്നതെങ്ങിനെയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/112&oldid=187844" എന്ന താളിൽനിന്ന് ശേഖരിച്ചത്