താൾ:CiXIV276.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

ലുംനീയാനന്ദമയമെന്നും। വാരിവാഹങ്ങൾമാരി ചൊരിയു
ന്നൊരുജല। ധാരയുംകൊടുംപുഴകളുമെന്നിവറ്റിലെ। വാരിയു
മെന്നപൊലെ വെറില്ലാപരമാൎത്ഥ। മാരായുന്നവൎക്കിവ യൊ
ന്നെയെന്നുറക്കെടാ। എകമാംബ്രഹ്മാനന്ദമൊഴിഞ്ഞു പിന്നെ
പുറത്താഗമിപ്പതിനെന്തുകാരണംജീവനെന്നാൽ। സഞ്ചിതംപൂ
ൎവ്വജന്മകൃതമാംകൎമ്മംബഹി। ൎഭാഗത്തുവരുമാറു വിശ്രുത മാകൎഷി
ക്കും। ആനന്ദമയകൊശ സുഷുപ്തിവിടുവൊന്നു। നാനാബാ
ഹ്യാൎത്ഥങ്ങളിൽപ്രവൃത്തിപ്പതുംമുമ്പെ। സ്വാനുഭൂതാനന്ദത്തെമ
റന്നിടാതെകിഞ്ചിൽ। താനുറങ്ങുന്നാനന്ദം വാസനാനന്ദ മെ
ല്ലൊ। അക്ഷണംദെഹംഞാനെന്നിടരിൽചുഴന്നുയൎന്നക്ഷയപൂ
ൎണ്ണാനന്ദംനിശ്ശെഷംമറന്നുപൊം.

അക്ഷഭൂപൂൎവ്വജന്മകൎമ്മങ്ങൾസുഖദുഃഖ। ലക്ഷണഭെദംതാര
താമ്യെനഭുജിപ്പിക്കും। കെവലജ്ഞാനമെന്നാലെന്നിയെ മറ്റൊ
ന്നിനാൽ। ആവതായ്വരാഅരുളൊന്നിനെക്കുറിച്ചൊതും। മറ
വാക്യങ്ങൾപലവാകിലുമൎത്ഥമൊന്നെന്നറിഞ്ഞുദൃഢ മഖണ്ഡാ
നന്ദാത്മാവാകനീ। ഗുണങ്ങളൊരുനാളുമില്ലാത്തവസ്തുവിന്റെ
ഗുണങ്ങൾമറമൊഴി പലവിങ്ങിനെചൊന്നാൽ। ഇണങ്ങീടു
മൊമാതാവന്ധ്യയെന്നൊതുംവണ്ണം। വണങ്ങുമെന്നൊടരുൾ
ചെയ്യെണംഗുരുമൂൎത്തെ। വസ്തുവിൻനിലയുരചെയ്യാതെ യറിവ
തി। നിത്രിലൊകത്തിങ്കലെകനാരുള്ളുസമൎത്ഥനായി। മുക്തിസി
ദ്ധിപ്പാനാത്മബൊധമുണ്ടാവതിന്നായി। ഉത്തമവെദംചൊല്ലും
വിവിധവാക്യാൎത്ഥങ്ങൾ। ബ്രഹ്മത്തിൻഗുണങ്ങളാലൊക്കവെ
സിദ്ധാന്തത്തിൽ। ബ്രഹ്മരൂപത്തെതന്നെകെവലംകാട്ടുന്നതും
നിന്മതിയിങ്കലൊൎത്തുയുക്ത്യാനുഭവങ്ങളാ। ലുണ്മയാംവണ്ണ മാ
നന്ദാമ്മനീലനിയക്കനീ। മൊഹാന്ധകാരകൊടി സൂൎയ്യവൎയ്യെന്ദ്ര
പ്രഭൊ। മൊഹമറ്റാഗമാൎത്ഥമരുളിച്ചെയ്തവണ്ണം। സൊഹമാ
മഖണ്ഡാൎത്ഥമായറിഞ്ഞിതുപുനരൂഹവുമൊക്കുമാറാ യരുളിച്ചെ
യ്തീടുകിൽ.

പച്ചവൃക്ഷത്തിലാണിതറയുംകണക്കിനെ। സച്ചിദാനന്ദ മ
ഖണ്ഡാൎത്ഥമെന്നെന്റയുള്ളം। നിശ്ചയിച്ചുറച്ചീടുമെന്നൊന

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/108&oldid=187835" എന്ന താളിൽനിന്ന് ശേഖരിച്ചത്