താൾ:CiXIV276.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

ദ്ധിമാനായനീയു മിച്ചൊന്നദൃഷ്ടാന്തത്താൽ। വസ്തുനിൎണ്ണയം
നെരെയറിഞ്ഞുതെളിഞ്ഞാലും। ഇല്ലാത്തശക്തിയുണ്ടെന്നെങ്ങിനെ
ചൊൽ്വതെന്നാൽ। പുല്ലാദിയചെതനംപൂത്തു കായ്ക്കുന്നീലയൊ
വല്ലാതെവരുംശക്തിയതാതിൽനടത്താഞ്ഞാൽ। എല്ലാൎക്കുംസ്വഭാ
വവുംകാൺ്കവെവ്വെറെയെല്ലൊ।മുട്ടകളെകവൎണ്ണംപക്ഷിക്കുമുട്ട
ക്കുള്ളിൽ। കുട്ടികൾപലനിറമാംചിത്രംകണ്ടാലുംനീ।നിഷ്ഠയെറു
ന്നശക്തി നിയമമില്ലെന്നാകിൽ। കഷ്ടം മന്നവനില്ലാനഗരം
പൊലെവരും.

അനലൻപാനീയമാംകയ്പതുമധുരമാ। മനിശംനീചൻ മറയ
ദ്ധ്യയനംചെയ്തീടും। ഘനങ്ങളാകാശമെശുംശൈലങ്ങളെവംഘ
ന। വൈകൃത്യംപൂണുംഭുവനമെന്നുനൂനം। ആൎക്കുമെകാണ്മാനറി
വാനുമാമല്ലയെന്നു। മൊൎക്കിലൊനാമരൂപപ്രപഞ്ച ബീജമെ
ന്നും। മാൎഗ്ഗമെചൊല്വാൻവാച്യയല്ലന്നുസംസാരത്തെ। ചെ
ൎക്കുന്നമായയെന്നുംചൊല്ലുന്നു വിശക്തിയെ। വെർപെടുത്തീടു
ന്നവാറെങ്ങിനെവസ്തുവൊടു। വെർവെടുക്കാവല്ലെങ്കിലാത്മഭാ
വനയെന്നായി। നെർവെട്ടുമുക്തനാവതെങ്ങിനെ ശങ്കാവൃക്ഷ
വെർപറിച്ചെറിഞ്ഞീടും ശ്രീഗുരോൎമ്മാണിക്യമെ। ഫലിക്കുംമ
ണിമന്ത്രൌഷധങ്ങളൊരൊന്നിനാൽ। വലക്കുമത്യത്ഭുതം തൊ
ന്നുമാറൊരൊജനം। ജലസ്തംഭനമഗ്നിസ്തംഭനംചെയ്യുന്നരബ
ലത്തൊടതിൽചെൎന്നശക്തികളെവിടുത്തുനീയചഞ്ചലംസച്ചിദാ
നന്ദംനിത്യംപൂൎണ്ണം। സ്വീയഭാവനമറ്റൊന്നൊരാതെമെപുമാ
കിൽ। മായാശക്തിയുംസദ്യൊനിശ്ശെഷംനശിച്ചുപൊം। മായമ
റ്റാമ്നായമന്ത്രാദിയാലൊരുനാളും।മണ്ണൊന്നാകിലും വ്യവഹാരാ
ൎത്ഥംപണിചെയ്ത മണ്ണിനെക്കുടമെന്നുചൊല്ലുന്നു നാവിനാലെ
തിണ്ണമക്കുടംനശിക്കുന്നതുംനാവുകൊണ്ടെ। നിൎണ്ണയംമണ്ണിനി
ല്ലാഭെദംമുക്കാലത്തിലും। പെരും രൂപവുമെല്ലാം മറന്നുമണ്ണൊ
ന്നെന്നാം। നെരെകാൺമതുപരമാൎത്ഥമെന്നതുപൊലെ। ഒരൊരൊ
ജീവഭെദകല്പിതങ്ങളെമറ।ന്നാരൂഢാനന്ദംസച്ചിന്മയമായ്പിന്നാ
ടുനീ.

സച്ചിദാനന്ദത്തിങ്കൽകാലംമൂന്നിലുമില്ല। ദൃശ്യാത്മാപൊയ്യും

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/103&oldid=187825" എന്ന താളിൽനിന്ന് ശേഖരിച്ചത്