താൾ:CiXIV276.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

ൽകുംധ്യാനം।നെരല്ലാപൊയ്യെന്നാലാമുക്തിയും പൊയ്യെന്നുനീ।
ഓരായ്കകെട്ടരൂപംധ്യാനിക്കുമ്പൊതുപൊയ്യാം। ആരൂപംകണ്ണിൽ
കാണുമ്പൊൾമെയ്യാമെല്ലൊ। ജഡദ്ധ്യാനജസ്വരൂപാഖ്യമുക്തി
ക്കെങ്ങിനെ ദൃഢത്വംനന്നതെന്നാൽധ്യാനിക്കുംരൂപമാകും.

അടുത്തജന്മംപിന്നെ ആത്മമരൂപംധ്യാനിക്കിൽ। തടസ്ഥമാത്മ
രൂപമായ്വരുംസത്യമെടൊ। ബ്രഹ്മത്തെധ്യാനിപ്പൊരും ബ്രഹ്മ
മാമെന്നാകിലൊ। സമ്മതവിചാരവുംജ്ഞാനവു മെന്തിനെന്നാ
ൽ ബ്രഹ്മഭാവനപരൊക്ഷംപിന്നെവിചാരത്താൽ। വിഹിത
മപരൊക്ഷജ്ഞാനമുക്തിയുംവരും। വൃത്തിജ്ഞാനത്താലജ്ഞാനം
പൊകിൽസ്വരൂപവും। വൃത്തിജ്ഞാനവും ശെഷിച്ചീടിലങ്ങ
ദ്വൈതത്തിൽ। സിദ്ധിയുമഖണ്ഡാനുഭൂതിയുംവരുന്നവാ। റി
ത്ഥമൊന്നരുളെണംദെശികശിഖാമണെ। കലക്കുംകൊലുംനീരി
ൽകലക്കുംതെറ്റാമ്പൊടി। കലക്കംപൊക്കിത്താനും കൂടെപൊകു
ന്നപൊലെ। വലക്കുമജ്ഞാനത്തെഒടുക്കിവൃത്തിജ്ഞാനം। നില
ക്കയില്ലാകൂടെനശിക്കുമറികനീ। ഏവം നിശ്ചയിച്ചനുഭവിച്ചുമ
രുവുന്ന। ജീവന്മുക്തന്മാൎക്കടയാളമെന്തെന്നാകിലൊ। ഭൂവിങ്ക
ൽ സാൎവ്വഭൗമൻശിശുവുമെന്നപൊലെ। മെവുംചിന്തകളക
ന്നുപൊം। കിന്തുമറ്റെവനുണ്ടെന്നൊതുകിൽചിരിച്ചീടും। അ
ന്തരീക്ഷത്തെയൊരു മശകമുണ്ടുമിഴുങ്ങുന്നി തന്തരമെന്നിയെ
ന്നാൽചിരിക്കയില്ലയൊവാൻ। വന്ധ്യാപുത്രനുംസ്ഥാണു പുരു
ഷന്താനുംമൊദാൽ।ഗന്ധൎവ്വനഗരത്തിലാകാശപുഷ്പം ചൂടി। സ
ന്ധിച്ചുതമ്മിൽ ശൂക്തി രജതാവിലചൊല്ലു। മന്തരെ രജ്ജസ
ൎപ്പം കടിച്ചുമരിച്ചുടൻ। ഭ്രാന്തുരയാളും പിശാചന്മാരു മെന്ന
വൃത്തമന്ധന്മാരറികയില്ലെങ്കിലുംബുധജനം।ഹന്തസംശയിക്കു
മാറില്ലെല്ലൊചെറ്റുപൊലും।ചിന്താചാഞ്ചല്യമെല്ലാംവെടിഞ്ഞു
തെളിഞ്ഞുടൻ। മായപൊയ്യന്നാലതുപെറ്റവമെയ്യാകുമൊ। തായും
മക്കളുംജാതിരണ്ടെന്നുവന്നീടുമൊ। ഹെയമാംസ്വൎഗ്ഗനരകാദി
യൊരാതെനിത്യം। ജ്ഞെയമായിസച്ചിദാനന്ദാത്മാവായിവാണീ
ടുനീ। പങ്കജഭവാദിദൈവന്മാരുംസാധുക്കളും। ഗംഗാതീൎത്ഥംകാല

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/101&oldid=187821" എന്ന താളിൽനിന്ന് ശേഖരിച്ചത്