താൾ:CiXIV276.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

നംവൃത്തി। ജ്ഞാനം ആത്മസ്വരൂപജ്ഞാനംതന്നെ വൃത്തിയിങ്ക
ൽ താനെതൊന്നീടും। വെറില്ലെതുമെസ്വരൂപാഖ്യജ്ഞാനത്തിന്ന
ജ്ഞാനത്തൊടില്ലെല്ലൊവിരൊധവും। കൂടമാമജ്ഞാനത്തെ ദ്ദഹി
യാതതിനൊടു। കൂടവെസുഷ്ഠപ്തിയിലൊന്നിച്ചു നിന്നിങ്ങിനെ ।
ൟടെഴും സ്വരൂപജ്ഞാനംതന്നെവൃത്തിയിങ്ക। ലൂടെനിന്നജ്ഞാ
നത്തെദ്ദഹിക്കുമെന്നുന്തനം। വിഷ്ടപം പ്രകാശിപ്പിച്ചിയലും
വെയിൽതന്നെ। ഒട്ടെറതെളിവുറ്റുസൂൎയ്യകാന്തത്തില്പറ്റി ചു
റ്റീട്ടുമ്പൊലെ ബൊധംവൃത്തിയില്പ്രവെശിച്ചിട്ടൊട്ടൊഴിയാ
തെഅജ്ഞാനത്തെയുംദഹിപ്പിക്കും। അരുളിചെയ്യെണ മൊന്നി
ന്നുമെന്തമ്പുരാനെ। കരണത്രയം കാൎയ്യമൊക്കുവെ കൎമ്മമെ
ല്ലൊ। കരളിൽകൊള്ളും വൃത്തിജ്ഞാനത്തിനെന്തുപിന്നെ। പ
രിചിൽജ്ഞാനമെന്നുപെരികെപെരിട്ടതും। കൎമ്മത്താലജ്ഞാനം
പൊമെന്നാലെന്തൊരുദൊഷം। ധൎമ്മം മാനസത്തിന്റെ തല്ല
യൊവൃത്തിയെന്നാൽ। ദുൎമ്മിത്ഥ്യാഭ്രമത്തിനാലനിശം വൎദ്ധി
ച്ചെഴു। മുന്മുക്തഭാവത്തെപൊക്കീടുന്നവൃത്തിജ്ഞാനം। ബുദ്ധിവൃ
ത്തികൾ പലവിധമുള്ളതിലൊരു। വൃത്തിയാകിലും ബലമിയലുമ
ജ്ഞാനത്തെ। വിദ്ധ്വാസ്തമാകുമൊക്കിലൊരുത്തിമക്കൾ തമ്മിൽ ।
സ്പൎദ്ധിച്ചുമൂലനാശംവരുത്തുന്നതുപൊലെ। ചെയ്വാനും ചെയ്യി
പ്പാനുമുടനെമറ്റൊന്നാക്കി। ചെയ്വാനുമ്പൊരുംകൎമ്മം പുരുഷത
ന്ത്രത്വത്താൽ। മൈവരുംവസ്തുതന്ത്ര ജ്ഞാനത്താ ലവയൊന്നും ।
കൈവരാനിത്യശുദ്ധബുദ്ധിമുക്തത്വത്തിനാൽ। ധ്യാനവുംവി
വെകത്താൽസിദ്ധിക്കുന്നൊരുനിത്യജ്ഞാനവുംവെറെ യതിന്നു
ണ്മയും ഗ്രഹിക്കനീ। ജ്ഞാനംകൊണ്ടറിവതുവാസ്തവംജഗത്തി
ങ്കൽ। ധ്യാനിച്ചൊന്നിനെശീലിപ്പതുകല്പിതയൊഗം। കണ്ടറി
ഞ്ഞതുബൊധംകെട്ടുള്ളരൂപങ്ങളെ। കൊണ്ടാടിധ്യാനിപ്പതു യൊ
ഗമാകുന്നതെടൊ। കണ്ടതുമറന്നീടാനിൎണ്ണയമൊരുവക്കം। കണ്ട
വർ പറഞ്ഞുകെട്ടുള്ളതൊമറന്നുപൊം। കണ്ടുള്ളവസ്തുസത്യം നി
ശ്ചയമ്മനസ്സിലുകൾ। കാണാതെഭാവിക്കുന്ന വസ്തുക്കള സത്യവും
കണ്ടമാത്രയിൽജ്ഞാനം കളയുമജ്ഞാനത്തെ। കണ്ടാലും കൎമ്മമ
ജ്ഞാനത്തെപൊക്കീടാദൃഢം। ഓരോരൊസ്വരൂപമുക്തികളെന

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/100&oldid=187819" എന്ന താളിൽനിന്ന് ശേഖരിച്ചത്