താൾ:CiXIV270.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം.

പഞ്ചുമെനവന്റെ ക്രൊധം.


തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്ക കൊണ്ടു
പൊയതു കൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കു
കളെക്കൊണ്ടും പഞ്ചുമെനവന്ന ക്രൊധം സഹിച്ചു കൂടാതെ ആ
യി. താൻ നെരിട്ട കാണുന്ന സൎവ്വ ജനങ്ങളെയും ഒരുപൊലെ
ശകാരവും, പാടുള്ളെടത്ത പ്രഹരവും തുടങ്ങി. ഒന്നാമത—ചാത്ത
രമെനവനെ വിളിക്കാൻ പറഞ്ഞു. വളരെ സാധുവും ക്ഷമാഗു
ണമുള്ളവനും ആയ ചാത്തര മെനവൻ പഞ്ചുമെനവന്റെ മു
മ്പിൽ വന്ന പഞ്ചപുച്ഛ മടക്കി ഭയപ്പെട്ടുംകൊണ്ട നിന്നു.

പഞ്ചുമെനവൻ—എടാ— കുരുത്തം കെട്ട കഴുവെറി, തെമ്മാടി,
ശിന്നനെ മദിരാശിക്ക അയച്ചുവൊ— എടാ.

ചാത്തരമെനവൻ—ശിന്നനെ മദിരാശിക്ക മാധവൻ കൂട്ടി
ക്കൊണ്ടു പൊയി.

പ—നിന്റെ സമ്മതം കൂടാതെയൊ.

ചാ—എന്നൊട പ്രത്യെകം സമ്മതം ഒന്നും ചൊദിച്ചിട്ടില്ലാ.

പ—നിന്റെ സമ്മതം കൂടാതെയൊ കൂടീട്ടൊ കൊണ്ടുപൊയത—
അത പറ, തെമ്മാടീ— അത പറ.

ചാ—ഞാൻ വിരൊധിച്ചിട്ടില്ലാ.

പ—എന്തകൊണ്ട നീ വിരൊധിച്ചിട്ടില്ലാ— എനിക്ക ൟ കാൎയ്യം
സമ്മതമല്ലെന്ന നീ അറിയില്ലെ— പിന്നെ എന്തകൊണ്ട വി
രൊധിച്ചിട്ടില്ലാ.

ചാ—വലിയമ്മാമനൊട അച്ഛൻ ചൊദിച്ച സമ്മതം വാങ്ങി
എന്ന പറഞ്ഞു.

പ—ഏത അച്ചൻ, കൊമട്ടിയൊ— ആ കുരുത്തംകെട്ട കൊമട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/93&oldid=193064" എന്ന താളിൽനിന്ന് ശേഖരിച്ചത്