താൾ:CiXIV270.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66 നാലാം അദ്ധ്യായം.

ഗൊ—അകത്ത വരാം— ഇയാളൊട ഞാൻ തന്നെ വിവരം പറ
ഞ്ഞകളയാം മാധവാ.

ശീനുപട്ടര അകത്ത കടന്ന ഉടനെ.

ഗൊ—ഇരിക്കിൻ സ്വാമി.

ശീനുപട്ടര—ആരാണത— മാധവനൊ, എന്തൊക്കെയാണ ഘൊ
ഷം കെട്ടത— കാരണവര കൊപിച്ചിരിക്കുന്നു— എന്നൊടും
കൊപമുണ്ടൊ എന്ന സംശയം— കുറെ മുമ്പ ഞാൻ അമ്പല
ത്തിൽനിന്ന വരുമ്പൊൾ അദ്ദെഹത്തെ വഴിയിൽ കണ്ടു—എ
ന്നൊട ഒന്നും മിണ്ടാതെ തല താഴ്ത്തിയിട്ട കടന്നു പൊയി—ഇ
ങ്ങിനെ അധികം കണ്ടിട്ടില്ലാ—ഒന്ന രണ്ട പ്രാവശ്യം മുമ്പ ഉ
ണ്ടായിട്ടുണ്ട— അതിന നല്ല കാരണങ്ങളും ഉണ്ടായിരുന്നു— ഇ
തിന കാരണം ഞാൻ ഒന്നും ഓൎത്തിട്ട കാണുന്നില്ല.

മാ—നിങ്ങൾ ശിന്നന്റെ അച്ഛനല്ലെ— അത ഒരു നല്ല കാരണ
മല്ലെ.

ഗൊവിന്ദപണിക്കരും ശീനുപട്ടരും ചിറിച്ചു.

ഗൊ—സ്വാമി— നിങ്ങൾ ഇപ്പൊൾ തന്നെ പഞ്ചുമെനൊന്റെ
അടുക്ക പൊണം. പൊയിട്ട, ശിന്നനെ കുട്ടൻ മദിരാശിക്ക
കൊണ്ടുപൊകുന്നു എന്നും അതിന അദ്ദെഹത്തിന്റെ അനു
വാദം മാത്രം വെണമെന്നും പറയണം—കുട്ടിയുടെ പഠിപ്പിന്റെ
ചിലവ ഞാൻ കൊടുപ്പാൻ നിശ്ചയിച്ചിരിക്കുന്നു— അത നിങ്ങ
ൾ അദ്ദെഹത്തൊട പറയണ്ട.

ശീനുപട്ടര-ഓ—ഹൊ— ഇപ്പൊൾതന്നെ പൊയി പറയാം—ശിന്ന
ന്റെ ചിലവ ഞാൻ കൊടുക്കാൻ പൊവുന്നു എന്ന പറഞ്ഞ
കളയാം. എനിക്കും ഒരു മാനമിരിക്കട്ടെ, എന്റെനെരെ ചാ
ടുമായിരിക്കും— ചീത്തപറഞ്ഞാൽ ഞാനും പറയും.

ഗൊ—കലശൽ കൂട്ടരുതെ. ചിലവിന്റെ കാൎയ്യംകൊണ്ട അങ്ങെ
ക്ക ഇഷ്ടപ്രകാരം പറഞ്ഞൊളു— പക്ഷെ കളവ പറവാൻ ഞാ
ൻ ഉപദെശിക്കുകയില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/90&oldid=193061" എന്ന താളിൽനിന്ന് ശേഖരിച്ചത്