താൾ:CiXIV270.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം. 65

ഗൊ—തന്നില്ലെങ്കിലൊ—തരികയില്ലെന്നു തന്നെ ഞാൻ വിചാ
രിക്കുന്നു.

മാ—തന്നില്ലെങ്കിൽ.—

ഗൊ—ശണ്ഠവെണ്ട— പഞ്ചുമെനവൻ പ്രകൃത്ത്യാ കൊപിയും
ബുദ്ധി കുറയുന്ന ഒരു മനുഷ്യനും ആകുന്നു— ശണ്ഠയായാൽ
ജനങ്ങൾ അതിന്റെ കാരണം നൊക്കീട്ടല്ല ശാണ്ഠക്കാരെ പ
രിഹസിക്കുന്നത— ശണ്ഠ ഉണ്ടെന്ന വന്നാൽ ഇരുഭാഗക്കാരെ
യും ഒരുപൊലെ പരിഹസിക്കും— ലൊകാപവാദത്തെ ഭയ
പ്പെടണം.

മാ—അച്ഛന അനാവശ്യമായി എനിക്കവെണ്ടി ൟ ചിലവു കൂ
ടി വരുത്തുന്നതിൽ ഞാൻ വ്യസനിക്കുന്നു.

ഗൊ—എനിക്ക ഇത എന്ത ചിലവാണ കുട്ടാ— നിന്റെ തറവാ
ട്ടിലെ പൊലെ എനിക്ക മുതൽ ഇല്ലെങ്കിലും ചിലവും അത്ര
ഇല്ലാത്തതിനാൽ മിച്ചം എനിക്കും അത്ര തന്നെ ഉണ്ടാവും—
അതെല്ലാം ഞാൻ നിന്റെ ഒരു ദെഹത്തിന്റെ ഗുണത്തി
ലെക്കും ഇഷ്ട സിദ്ധിയിലെക്കും ചിലവിടാൻ ഒരുക്കമാണ—
ശിന്നനെ കൂട്ടിക്കൊണ്ട പൊയ്ക്കൊ— എന്നാൽ കാരണവരൊ
ട മുമ്പ ചൊദിക്കണം. ഇത ചൊദിപ്പാൻ നീ പൊവണ്ട ആ
കുട്ടിയുടെ അച്ഛൻ ശീനുപട്ടരെ അയച്ച ചൊദിപ്പിച്ചൊ— യാ
ത്ര നീയ്യും പറയണം— ശാണ്ഠകൂട്ടിയാൽ മിണ്ടാതെ പൊരെ.

മാ—അങ്ങിനെതന്നെ അച്ഛാ, ഞാൻ വൈകുന്നെരവും ഉണ്ണാ
ൻ ഇങ്ങട്ട വരും. അച്ഛന്റെ സമയ പ്രകാരം ഊണ കഴിക്ക
ണെ— എനിക്കവെണ്ടി താമസിക്കരുത.

ഇങ്ങിനെ ഇവര സംസാരിച്ചുംകൊണ്ടിരിക്കുമ്പൊൾ ശീനു
പട്ടരെ ഗൊവിന്ദ പണിക്കരെ കാണ്മാൻവെണ്ടി അവിടെ ചെ
ന്ന പുറത്തളത്തിൽ നിന്ന ഒന്ന ചുമച്ചു.

ഗൊ—ആരാണ പുറത്ത.

ശീ—ഞാൻതന്നെ— ശീനുപട്ടര.

9✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/89&oldid=193059" എന്ന താളിൽനിന്ന് ശേഖരിച്ചത്