താൾ:CiXIV270.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം. 63

തമ്മിലുള്ള യൊജ്യത അറിവാൻ പാടുള്ളു.

കുടുമ കെട്ടി ഇന്ദുലെഖ മാധവന്റെ മുഖത്തെക്കനൊക്കി
വിശെഷമായ ചെൎച്ച കടുക്കനും മുഖവുമായുണ്ടെന്ന മാധവ
ന്റെ കപൊലങ്ങളിൽ ഇന്ദുലെഖ ഒരു നിമിഷനെരം ഇടയിടെ
ദീൎഘനിശ്വാസത്തൊടു കൂടെ തെരുതെരെ ചെയ്ത ചുംബനങ്ങളാ
ൽ മാധവന പൂൎണ്ണ ബൊദ്ധ്യമായി.

ഇവര രണ്ടുപെരും ഇങ്ങിനെ സംസാരിച്ച രസിച്ചുംകൊണ്ടി
രിക്കുമ്പൊൾ ലക്ഷ്മിക്കുട്ടിഅമ്മ കുളപ്പുരയുടെ വാതുക്കൽ വന്ന
"ആരാണ അവിടെ സംസാരിക്കുന്നത" എന്ന ചൊദിച്ചും കൊ
ണ്ട അകത്തെക്ക കടന്നു.

ല—നിങ്ങൾക്ക ലജ്ജ കെവലം വിട്ടുതുടങ്ങി— ഭ്രാന്തുള്ളതുപൊ
ലെ തൊന്നുന്നു— കുട്ടനെ അന്വെഷിച്ച ഗൊവിന്ദപ്പണിക്കര
ആളെ അയച്ചിരിക്കുന്നു— ഉണ്ണാൻ അവിടെ ചെല്ലാമെന്ന
പറഞ്ഞിരുന്നുവൊ— പിന്നെ കുളപ്പുരയിൽ വന്ന കളിച്ചിരു
ന്നാലൊ— ഇന്ദുലെഖക്ക ഇന്ന വിശപ്പ ഇല്ലെ— ഭ്രാന്തപിടിച്ച
കുട്ടികൾ— കുട്ടൻ നാളെ പൊണു എന്ന പറഞ്ഞു കെട്ടു.

മാ— നെരം എത്രയായി.

ല— പത്തരമണി.

മാ—ശിവ—ശിവ— എനിക്ക ഒരു എഴുത്തയപ്പാൻ ഉണ്ടായിരുന്നു
അത ഇന്ന മുടങ്ങി— അച്ഛൻ ദെഷ്യപ്പെടും— ഞാൻ നിങ്ങ
ളെ കണ്ടിട്ടെ പുറപ്പെടുകയുള്ളു— എന്ന ലക്ഷ്മിക്കുട്ടിഅമ്മയൊ
ട പറഞ്ഞു നെരെ അച്ഛന്റെ വീട്ടിലെക്ക ചെന്നു.

അവിടെ എത്തിയപ്പൊൾ അച്ഛൻ ഉണ്ണാൻ എലവെച്ച
ഇരിക്കുന്നു— മാധവനും എല വെച്ചിരിക്കുന്നു.

ഗൊ—കുട്ടൻ എവിടെയായിരുന്നു ഇത്രനെരം.

മാ—ഞാൻ ഒരാളുമായി സംസാരിച്ചുനിന്ന കുറെ വൈകിപ്പൊ
യി— അച്ഛന ഉണ്ണാമായിരുന്നുവെല്ലൊ— കഷ്ടം! നെൎത്തെ ഉ
ണ്ണാറുള്ളത ഇന്ന ഞാൻ നിമിത്തം മുടങ്ങി എന്ന തൊന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/87&oldid=193057" എന്ന താളിൽനിന്ന് ശേഖരിച്ചത്