താൾ:CiXIV270.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 നാലാം അദ്ധ്യായം.

ക്ക ഒന്നിച്ച കൊണ്ടു പൊവാൻ ഒരുക്കമാണെങ്കിൽ വരാൻ
ഞാൻ തെയ്യാറാണ.

മാ—അതൊക്കെ അബദ്ധമായി വരും— മാധവിയെ പിരിഞ്ഞ
കാൽക്ഷണം ഇരിക്കുന്നതിൽ എനിക്കുള്ള മനൊവെദന ദൈ
വം മാത്രം അറിയും— എന്നാലും എന്റെ ഓമനയെപ്പറ്റി ജ
നങ്ങൾക്ക ചീത്ത അഭിപ്രായം ഉണ്ടാവുന്നത എനിക്ക അ
തിലും വെദനയാണ— അതകൊണ്ട കുറെ ക്ഷമിക്കൂ എനിക്ക
അഞ്ച ആറ ദിവസം മുമ്പ ഗിൽഹാം സായ്പിന്റെ ഒരു കത്ത
ഉണ്ടായിരുന്നു. അതിൽ സക്രിടെട്ടിൽ ഒരു അസിഷ്ടാണ്ട പ
ണി ഒഴിവാകുമെന്നും അതിന മനസ്സുണ്ടൊ എന്നും ചൊദി
ച്ചിരുന്നു. ഉണ്ടെന്ന മറുപടി പറഞ്ഞിട്ടുണ്ട— എത്ര താമസംവെ
ണ്ടിവരുമെന്ന അറിയുന്നില്ല— അത കിട്ടിയാൽ തൽക്ഷണം
ഞാൻ ഇവിടെ എത്തും. പിന്നെ മാധവി എന്റെ കൂടെ മ
ദിരാശിയിൽ— നൊം രണ്ടു പെരും പണക്കാരാണെങ്കിലും എ
ന്റെ അച്ഛൻ എനിക്ക വെണ്ട പണം എല്ലാം തരുമെങ്കിലും
സ്വയമായി ഒരു ഉദ്യൊഗമില്ലാതെ എന്റെ ഓമനയെ മദിരാ
ശിക്ക കൂട്ടിക്കൊണ്ടു പൊവുന്നത നമ്മൾ രണ്ടുപെൎക്കും പൊ
രാത്തതാണ.

ഇ—എന്താണ കയ്യിൽ ഒരു കടല്ലാസ്സ ചുരുൾ.

മാ—അത അച്ഛൻ എനിക്ക ഇപ്പൊൾ തന്ന ഒരു സമ്മാനമാ
ണ— നല്ല ചുകപ്പു കടുക്കൻ— ഇതാ നൊക്കൂ.

ഇന്ദുലെഖ വാങ്ങി നൊക്കി.

ഇ—ഒന്നാന്തരം, അവിടെ ഇരിക്കൂ— ഇത ഞാൻ തന്നെ മാധവ
ന്റെ കാതിൽ ഇടട്ടെ—

മാധവൻ ഇരുന്നു. ഇന്ദുലെഖ മാധവന്റെ കാതിൽ കടു
ക്കൻ ഇട്ടു— മാധവൻ എഴുനീല്ക്കാൻ ഭാവിച്ചപ്പൊൾ:

ഇ—ഇരിക്കൂ— എനി ഞാൻ തന്നെ ൟ കുടുമകൂടി ഒന്ന കെട്ടട്ടെ—
അത കെട്ടി ഒരു ഭാഗത്ത വെച്ചാലെ ആ കടുക്കനും മുഖവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/86&oldid=193056" എന്ന താളിൽനിന്ന് ശേഖരിച്ചത്