താൾ:CiXIV270.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം. 61

ത വലിയച്ഛൻ കൊപിച്ചതുകൊണ്ട ബദ്ധപ്പെട്ട മദിരാശിക്ക
പൊകുന്നത എന്തിനാണ.

മാ—ഇന്നലെ ഒരു ശപഥം ഉണ്ടായൊ ഇവിടെ വെച്ച?

ഇ—ഉണ്ടായി— പക്ഷെ എന്നൊട വിവരങ്ങളെകുറിച്ച ചൊദി
ക്കാതെ ചെയ്തതാണെ.

മാ—മാധവിയൊട എന്തിനാണ ചൊദിക്കുന്നത—വലിയച്ഛന്റെ
ഇഷ്ടപ്രകാരം മാധവി നടക്കണ്ടെ.

ഇ—ഇഷ്ടപ്രകാരം ഞാൻ നടക്കെണ്ടതാണ— നടക്കുകയും ചെ
യ്യും. എന്നാൽ ചില കാൎയ്യങ്ങളിൽ സ്വെച്ഛ പ്രകാരമെ എനി
ക്ക നടക്കാൻ നിവൃത്തിയുള്ളു— നിൎഭാഗ്യവശാൽ അതിലൊ
ന്നാണ ൟ ശപഥകാൎയ്യം.

മാ—ഓമനെ— വലിയച്ഛൻ പുറത്താട്ടിക്കളയും ഇങ്ങിനെ പറ
ഞ്ഞാൽ.

ഇ—ഇന്നലെ എന്റെ ഭൎത്താവിനെ ആട്ടിക്കളഞ്ഞില്ലെ—നാളെ
എന്നെയും ആട്ടിക്കളയട്ടെ.

മാ—ഭൎത്താവിന മാധവിയെ സ്വയമായി സംരക്ഷിക്കാൻ ശ
ക്തിയില്ലാതിരിക്കുമ്പൊൾ:

ഇ—വീട്ടിൽനിന്ന ആട്ടിക്കളഞ്ഞവൎക്ക സാധാരണ ലൊകത്തി
ൽ ദൈവീകമായി ഉണ്ടാവുന്ന സംരക്ഷണ എനിക്കും മതി
യാവുന്നതാണ. നൊം എനി എന്തിനു താമസിക്കുന്നു— മൎയ്യാ
ദയായി എല്ലാവരെയും അറിയിച്ച നമുക്ക ൟ കാൎയ്യം നട
ക്കുന്നതല്ലെ എനി ഉത്തമം.

മാ—നൊം നമ്മുടെ മനസ്സുകൊണ്ട അത കഴിച്ച വെച്ചിട്ടുണ്ടെ
ല്ലൊ. അമ്മാമനും അങ്ങിനെ തന്നെ ആയിരുന്നുവെല്ലൊ പ
ക്ഷം— ഇതിനിടയിൽ ൟ കലശൽ ഉണ്ടാവുന്നത ആര ഓ
ൎത്തു— ഇപ്പൊഴല്ലെ കുറെ വിഷമമായത.

ഇ—എന്തു വിഷമമാണ— യാതൊന്നുമില്ല— എനി ഇതിൽ ഒരു
വിഷമവും ഉണ്ടാവാൻ പാടില്ല. എന്നെ നാളെ മദിരാശി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/85&oldid=193055" എന്ന താളിൽനിന്ന് ശേഖരിച്ചത്