താൾ:CiXIV270.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 നാലാം അദ്ധ്യായം.

മാധവന്റെ കയ്യിൽ കൊടുത്തു.

ഗൊ—ബി—എൽ— ജയിച്ചാൽ നിണക്ക ഒരു സമ്മാനം തരെണ
മെന്ന ഞാൻ വിചാരിച്ചിരുന്നു— അതാണ ഇത.

മാ—ഇത വളരെ നല്ല കടുക്കൻ— ഞാൻ ഉണ്ണാൻ ഇങ്ങട്ട വരും
അച്ഛാ— എനിക്ക മദിരാശിക്ക ഒരു എഴുത്ത എഴുതാൻ ഉണ്ട—
തപാൽ പൊവാറായി— ഞാൻ ക്ഷണം വരാം.

എന്ന പറഞ്ഞ മാധവൻ അവിടെ നിന്ന വീട്ടിലെക്ക മട
ങ്ങി.

വീട്ടിൽ എത്താറായപ്പൊൾ വീട്ടിൽ നിന്ന ഇന്ദുലെഖയുടെ
ദാസി അമ്മു മടങ്ങി മാധവന അഭിമുഖമായി വരുന്നത കണ്ടു.

മാ—എന്താണ— വിശെഷിച്ചൊ.

അ—അമ്മ കുളപ്പുരയിൽ കുളിക്കാൻ വന്നിട്ടുണ്ട— അവസരമുണ്ടെ
ങ്കിൽ അത്രത്തൊളം ഒന്ന ചെല്ലാൻ പറഞ്ഞു.

മാ—ഓ—ഹോ— അങ്ങിനെതന്നെ. കുളപ്പുരയിൽ പിന്നെ ആരുണ്ട.

അ—ആരും ഇല്ലാ.

മാ—നീ മുമ്പെ നടന്നൊ.

മാധവൻ കുളപ്പുരയിൽ കടന്നപ്പൊൾ ഇന്ദുലെഖ എണ്ണ
തെക്കാൻ ഭാവിച്ച തൊടകൾ അഴിക്കുന്നു— മാധവൻ അകത്തു
കടന്ന ഉടനെ തൊട കാതിലെക്കതന്നെ ഇട്ട മന്ദഹാസത്തൊ
ടുകൂടി മാധവന്റെ മുഖത്തെക്ക നൊക്കിനിന്നു— മാധവൻ സം
ശയം കൂടാതെ രണ്ട കൈകളെക്കൊണ്ടും ഇന്ദുലെഖയെ അടക്കി
പിടിച്ച മാറിലെക്ക അടുപ്പിച്ച ഒരു ഗാഢാലിംഗനവും അതിനു
ത്തരമായി ഇന്ദുലെഖ അതി മധുരമാംവണ്ണം മാധവന്റെ അ
ധരങ്ങളിൽ ഒരു ചുംബനവും ചെയ്തു— ചുംബനം ചെയ്ത കഴിഞ്ഞ
ഉടനെ "വിടു"—"വിടു" എന്ന ഇന്ദുലെഖ പറഞ്ഞുതുടങ്ങി.

മാ—ഞാൻ നാളെ മദിരാശിക്ക പൊകുന്നു.

ഇ—ഞാൻ കെട്ടു— പതിനഞ്ച ദിവസം ഉണ്ടല്ലൊ എനിയും ഹ
യിക്കൊട്ട തുറക്കാൻ— പിന്നെ എന്തിനാണ നാളെ പൊവുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/84&oldid=193054" എന്ന താളിൽനിന്ന് ശേഖരിച്ചത്