താൾ:CiXIV270.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 മൂന്നാം അദ്ധ്യായം.

ല—എന്താണ! മാധവനൊ?

പ—അതെ മാധവൻ തന്നെ.

പിന്നെ മാധവൻ പറഞ്ഞ വാക്കുകളെല്ലാം കുറെ അധി
കരിപ്പിച്ച ലക്ഷ്മിക്കുട്ടി അമ്മയെ പറഞ്ഞ ധരിപ്പിച്ചു. അപ്പൊഴെ
ക്ക കെശവൻ നമ്പൂതിരിയും അകത്തനിന്ന പുറത്തെക്ക വന്ന
ഇതെല്ലാം കെട്ടു.

പ—(കെശവൻ നമ്പൂരിയൊട)ൟ പാപിക്ക ഇന്ദുലെഖയെ
ഞാൻ എനി കൊടുക്കുകയില്ല— എന്താണ ലക്ഷ്മിക്കുട്ടി ഒന്നും
പറയാത്തത.

ല—ഞാൻ എന്താണ പറയെണ്ടത.

പ—മാധവനൊടുള്ള രസം വിടുന്നില്ലാ അവന്റെ സൌന്ദൎയ്യം
കണ്ടിട്ട, അല്ലെ— എന്താണ നീ മിണ്ടാതെ നില്ക്കുന്നത— അസ
ത്തക്കൾ—അസത്തക്കൾ— സകലം അസത്തക്കളാണ— കഴു
ത്ത വെട്ടണം.

ല—മാധവനൊട എനിക്ക എന്താണ രസം— എനിക്ക ഇതി
ലൊന്നും പറവാനില്ല.

പ—എന്നാൽ ഞാൻ പറയാം— എന്റെ ശ്രീപൊൎക്കലി ഭഗവതി
യാണെ ഞാൻ ഇന്ദുലെഖയെ മാധവന കൊടുക്കുകയില്ലാ.

ൟ ശപഥം കഴിഞ്ഞ നിമിഷംതന്നെ ൟ വൃദ്ധന വ്യസ
നവും തുടങ്ങി— ഇന്ദുലെഖയുടെ ധൈൎയ്യവും മിടുക്കും ഉറപ്പും പ
ഞ്ചുമെനൊന നല്ല നിശ്ചയമുണ്ട. മാധവനും ഇന്ദുലെഖയുമായു
ള്ള സ്നെഹത്തെകുറിച്ചും ഇയ്യാൾക്ക നല്ല അറിവുണ്ട—"ഇങ്ങിനെ
"യിരിക്കുമ്പൊൾ ൟ ശപഥം എത്രണ്ട സാരമാകും—സാരമായി
ല്ലെങ്കിൽ തനിക്ക എത്ര കുറവാണ" എന്നുംമറ്റും വിചാരിച്ചും
കൊണ്ട പഞ്ചുമെനൊൻ പൂമുഖത്ത പടിയിൽ തന്നെ ഒരു രണ്ട
നാഴിക നെരം ഇരുന്നുപൊയി. പിന്നെ ഒരു വിദ്യ തൊന്നി— കെ
ശവൻ നമ്പൂതിരിയെ വിളിക്കാൻ പറഞ്ഞു. നമ്പൂരി വന്ന പടി
യിൽ ഇരുന്ന ഉടനെ പഞ്ചുമെനൊൻ നമ്പൂരിക്കു അടുത്തിരുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/80&oldid=193050" എന്ന താളിൽനിന്ന് ശേഖരിച്ചത്