താൾ:CiXIV270.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 51

ന്ത പരീക്ഷ—എന്ന പറഞ്ഞപ്പൊഴക്ക മാധവന കണ്ണനീർ
ധാര ധാരയായി ഒഴുകി.

മാധവന്റെ ൟ സ്ഥിതി കണ്ടപ്പൊൾ ഇന്ദുലെഖയുടെ
ഹൃദയം കഠിനമായി തപിച്ച ദഹിച്ച പൊയി— എന്ന തന്നെ പ
റയാം. തനിക്ക തൽക്ഷണം ഒരു പ്രകാരത്തിലും അടക്കുവാൻ
ശക്തിയില്ലാത്ത വിധം അത്യുൽക്കടമായി ഉണ്ടായ വ്യസനാനു
രാഗങ്ങളാൽ കെവലം പരവശയായി ഇന്ദുലെഖ കൊച്ചിന്മെ
ലെക്ക അടുത്തു ചെന്ന മാധവന്റെ അതി കൊമളമായ മുഖം
തന്റെ ചന്ദ്രവദനത്തിൽ ചെൎത്ത ദീൎഘനിശ്വാസത്തൊടെ
അധരങ്ങളിൽ ഒരു ചുംബനം ചെയ്തു.

"എന്റെ ജീവനാഥനായുള്ള ഭൎത്താവെ എന്തിന ഇങ്ങി
"നെ വ്യസനിക്കുന്നു. ഞാൻ അങ്ങെ രണ്ട കൊല്ലങ്ങൾക്ക മുമ്പ
"തന്നെ എന്റെ മനസ്സിൽ ഭൎത്താവാക്കി വെച്ചിരിക്കുന്നുവെ
"ല്ലൊ—എന്റെ ശരീരവും മനസ്സും മുഴുവനും അങ്ങെ അധീനം—
"യഥെഷ്ടം സുഖമായി ഇരുന്നു കൊള്ളണം—എന്റെ മനസ്സ ഇ
"തവരെ മാധവനെ ഒഴികെ ഒരാളെയും കാമിച്ചിട്ടില്ല. എനി
"ൟ ജന്മം കാമിക്കുന്നതുമല്ലാ"— എന്ന പറഞ്ഞ മാധവന്റെ മാ
റത്ത തന്നെ ഒരു നിമിഷനെരം കിടന്നു— മാധവന്റെ കണ്ണീർ
തന്റെ കൈകൊണ്ട തുടച്ചു. പിന്നെ എണീട്ട നിന്നു.

ഇന്ദുലെഖ ആദ്യം പറഞ്ഞ രണ്ട നാല വാക്കുകൾ മാത്ര
മെ മാധവൻ നന്നായി കെട്ടിട്ടുള്ളു. ഉടനെ ആനന്ദസമുദ്രത്തി
ൽ മുങ്ങിപ്പൊയതിനാൽ ഒന്നും കെൾക്കാതെയും കാണാതെയും
ആയി—അല്പനെരം കഴിഞ്ഞ സുബൊധം വന്നതപൊലെ എ
ഴുനീറ്റു.

മാ—എനി ഞാൻ ബീ—എൽ പാസ്സായി എന്ന എല്ലാവരൊടും
പറഞ്ഞൊളു— എനിക്ക ൟ ജന്മം വരുന്ന സകല ശ്രെയസ്സു
കളും അഭ്യുദയങ്ങളും ഇന്ദുലെഖ കൂടി എന്നൊടു കൂട അനുഭ
വിക്കുന്നതായാലെ ൟ ഇഹലൊക നിവാസത്തിന്ന ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/75&oldid=193045" എന്ന താളിൽനിന്ന് ശേഖരിച്ചത്