താൾ:CiXIV270.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇന്ദുലെഖാ രണ്ടാം അച്ചടിപ്പിന്റെ
അവതാരികാ

1889 ഡിസമ്പ്ര 9-ാം൲ ൟ പുസ്തകത്തിന്റെ ഒന്നാമത്തെ
അവതാരിക എഴുതി കഴിഞ്ഞപ്പൊൾ, ൟ പുസ്തകത്തെ പറ്റി
രണ്ടാമത ഒരു അവതാരിക എഴുതെണ്ടിവരുമെന്ന വിചാരിപ്പാ
ൻ ഞാൻ അധികം സംഗതികളെ കണ്ടിരുന്നില്ല. അഥവാ എ
ഴുതെണ്ടി വന്നാൽ തന്നെ ഇത്ര വെഗം വെണ്ടിവരുമെന്ന സ്വ
പ്നെപി ഞാൻ ഓൎത്തിട്ടില്ല. 1890 ജനവരി ആദ്യത്തിൽ വില്പാൻ
തുടങ്ങിയ ൟ പുസ്തകത്തിന്റെ ഒന്നാം അച്ചടിപ്പ മുഴുവൻ പ്രതി
കളും മാൎച്ച 30-ാം൲-ക്ക മുമ്പ ചിലവായി പൊയതിനാലും, പു
സ്തകത്തിന്ന പിന്നെയും അധികമായി ആവശ്യം ഉണ്ടെന്ന കാ
ണുകയാലും, ഇത്രവെഗം ബുക്ക രണ്ടാമത അച്ചടിപ്പാനും ൟ
അവതാരിക ഏഴുതുവാനും എടയായി തീൎന്നിരിക്കുന്നു.

ഇതുവരെ മലയാള ഭാഷയിൽ തീരെ ഇംക്ലീഷ നൊവൽ
മാതിരിയായുള്ള യാതൊരുപുസ്തകവും വായിച്ചിട്ടില്ലാത്ത മലയാ
ളികൾ ഇത്ര ക്ഷണെന എന്റെ ൟ പുസ്തകത്തെ വായിച്ച ര
സിച്ച അതിനെകുറിച്ച ശ്ലാഘിച്ചു എന്ന അറിയുന്നതിൽ ഞാൻ
ചെയ്ത പ്രയത്നത്തിന്റെ പ്രതിഫലം ആഗ്രഹിച്ചതിലധികം എ
നിക്കസിദ്ധിച്ചു എന്ന നന്ദിപൂൎവ്വം ഞാൻ ഇവിടെ പ്രസ്താവിക്കുന്നു.

"മദ്രാസ്സമെയിൽ" "ഹിന്തു" "സ്ടാൻഡാൎഡ" "കെരളപ
ത്രിക" "കെരളസഞ്ചാരി" മുതലായ അനെക വൎത്തമാന കട
ലാസ്സുകളിൽ എന്റെ പുസ്തകത്തെകുറിച്ച വളരെ ശ്ലാഘിച്ച എ
ഴുതിയതും മലയാളഭാഷ ഭംഗിയായി എഴുതുവാനും ഭംഗിയായി
എഴുതിയാൽ അറിഞ്ഞ സഹൃദയഹൃദയാഹ്ലാദത്തൊടെ രസി
പ്പാനും കഴിയുന്ന പലെ മഹാ ജനങ്ങളും സ്നെഹപൂൎവം പുസ്തക
ത്തെപറ്റി അഭിനന്ദിച്ച എനിക്ക എഴുതിയ പലെ കത്തുകളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/7&oldid=192977" എന്ന താളിൽനിന്ന് ശേഖരിച്ചത്