താൾ:CiXIV270.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 രണ്ടാം അദ്ധ്യായം.

ഇ—മാധവൻ ഇത്ര ശപ്പനാണെന്ന ഞാൻ ഇതുവരെ വിചാരി
ച്ചില്ലാ. എന്നെ കാംക്ഷിക്കുന്ന യൊഗ്യരിലും മഹാ രാജാക്ക
ന്മാരിലും എനിക്ക ഭ്രമമുണ്ടെങ്കിൽ എനിക്ക അവരിൽ ഒരാ
ളെ ഇതവരെ ഭൎത്താവാക്കിക്കൂടയായിരുന്നുവൊ. ൟ വിധം
ഭൊഷത്വം പറഞ്ഞത ആശ്ചൎയ്യം— എനിക്ക ൟ കാൎയ്യത്തി
ൽ ധനവും പുല്ലും സമമാണ— എന്റെ മനസ്സിന്ന അഭിരുചി
തൊന്നുന്നവൻ എന്റെ ഭൎത്താവ എന്ന മാത്രമാണ ഞാൻ
നിശ്ചയിച്ചിട്ടുള്ളത.

മാ—അങ്ങിനെ അഭിരുചി ഇതവരെ ആരിലെങ്കിലും തൊന്നീ
ട്ടുണ്ടൊ.

ഇ—ഉണ്ടെങ്കിൽ അത ശപ്പനായ മാധനവനൊട ഞാൻ എനി
എന്തിന പറയണം.

മ—എന്തിനാണ എന്നെ ശകാരിക്കുന്നത— ഇതകൂടി വെണമൊ.

ഇ—മതി. മതി. മഹാരസികൻ തന്നെ മാധവൻ. എനിക്ക മാ
ധവനിൽ അനുരാഗമുണ്ടെന്ന മാധവന ബൊദ്ധ്യമാണ— എ
ന്നാലും മഹാ രാജാക്കന്മാരും പ്രഭുക്കളും എന്നെ ആവശ്യ
പ്പെടുന്നത കൊണ്ട എന്റെ അനുരാഗത്തിന്നും മനസ്സിന്നും
വിരൊധമായി അവരിൽ ആരെ എങ്കിലും സ്വീകരിച്ചു കള
യും എന്ന വിചാരിക്കുന്നു അല്ലെ— കഷ്ടം! ഇത്ര ബുദ്ധിഹീന
നാണ മാധവൻ! കഷ്ടം! ഇത്ര നിസ്സാരയായ ഒരു സ്ത്രീയാണ
ഞാൻ എന്ന വിചാരിച്ച പൊയെല്ലൊ— ഇങ്ങിനെയാണെ
ങ്കിൽ എന്നിൽ മാധവന എങ്ങിനെ ഇത്ര പ്രിയം ഉണ്ടായത.

ൟ വാക്കുകൾ കെട്ടപ്പൊൾ മാധവന കണ്ണിൽ ജലം നി
റഞ്ഞു— സന്തൊഷം കൊണ്ടൊ ബഹുമാനം കൊണ്ടൊ വ്യസ
നം കൊണ്ടൊ ൟ അശ്രുക്കൾ ഉണ്ടായത എന്ന എന്റെ വാ
യനക്കാര ആലൊചിച്ച നിശ്ചയിക്കെണ്ടതാണ.

ഇ—എന്താണ ഇത്തരം മുട്ടിയാൽ കരയുന്നത.

മാ—ഉത്തരം ഇല്ലാതായിട്ടല്ലാ— എനിക്ക എല്ലായ്പൊഴും ഓരോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/66&oldid=193036" എന്ന താളിൽനിന്ന് ശേഖരിച്ചത്