താൾ:CiXIV270.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 41

ൻ എന്ന ശങ്കിക്കണ്ടാ. ഞാൻ ഇതുവരെ യാതൊരു ദുൎമ്മ
ൎയ്യാദയിലും ലെശം പ്രവെശിക്കാത്തവനാണ— എനിക്ക സ്ത്രീ
കളിൽ ചാപല്യം ഇന്ദുലെഖയെ കാണുന്നതിന്ന മുമ്പ ഉണ്ടാ
യിട്ടെ ഇല്ല— അതുകൊണ്ടായിരിക്കാം ഇപ്പൊൾ ഉണ്ടാകുന്ന
ചാപല്യത്തിന്ന ഇത്ര അധികം ശക്തി— എനിയും ഇന്ദുലെ
ഖ എന്നെ വലപ്പിക്കാനാണ ഭാവമെങ്കിൽ ഞാൻ ൟ ദിക്കി
ൽ ഇരിപ്പാൻ തന്നെ ഭാവമില്ല.

ഇ—അപ്പൊൾ വെറെ ദിക്കിൽ പൊയാൽ ൟ വിചാരം ഉണ്ടാ
വുകയില്ലാ അല്ലെ— അതിന്റെ താല്പൎയ്യം കാണുമ്പൊഴെ ഈ
അനുരാഗവും ഗൊഷ്ഠികളും ഉണ്ടാവുന്നുള്ളു എന്നാണ.

മാ—അങ്ങിനെയല്ലാ അതിന്റെ താല്പൎയ്യം— ഇന്ദുലെഖയുമായി
എനിക്ക് ഹിതപ്രകാരം ഇരിക്കാൻ സാധിക്കുന്നില്ലെങ്കിൽ പി
ന്നെ എന്റെ രാജ്യവും വീടും എനിക്ക വെണ്ടാ എന്നാകുന്നു
ഞാൻ പറഞ്ഞതിന്റെ അൎത്ഥം.

ഇ—ആട്ടെ ശരി— മാധവന എന്നൊട ഇത്ര അനുരാഗം ഉണ്ടാ
യിട്ടും എനിക്ക മാധവനൊട ലെശം അനുരാഗം ഇല്ലെങ്കി
ലൊ പിന്നെ മാധവന എന്നൊട പ്രിയം ഉണ്ടാകുമൊ.

മാ—എന്നൊട ഇന്ദുലെഖക്ക അനുരാഗമില്ലെന്ന ഞാൻ ഒരിക്ക
ലും വിചാരിക്കയില്ല.

ഇ—പിന്നെ എന്താണ ൟ തടസ്ഥം

മാ—തടസ്ഥമൊ.

ഇ—അതെ തടസ്ഥം എന്താണ പറയൂ.

മാ—പറയാം. ൟ തടസ്ഥത്തിന്ന കാരണം ഞാൻ വിചാരിക്കു
ന്നത ഒന്നാമത ഞാൻ വലിയ ഒരു സ്ഥിതിയിൽ എനിയും ആ
യിട്ടില്ലെന്ന ഇന്ദുലെഖ വിചാരിക്കുന്നതുകൊണ്ട.
രണ്ടാമത— വെറെ വളരെ യൊഗ്യരായ ധനികന്മാരും പ്ര
ഭുക്കളും മഹാ രാജാക്കന്മാരും ഇന്ദുലെഖയെ കാംക്ഷിച്ച ഇരി
ക്കുന്നു എന്ന ഇന്ദുലെഖക്ക അറിവുള്ളതുകൊണ്ട.

6✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/65&oldid=193035" എന്ന താളിൽനിന്ന് ശേഖരിച്ചത്