താൾ:CiXIV270.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 രണ്ടാം അദ്ധ്യായം.

നാളെ രാവിലെ ചായ കുടിക്കാൻ മുകളിൽ വരണെ.

മാ—ശരീരവും മനസ്സും വ്രണപ്പെട്ടപൊലെ വെദനയുള്ള എനി
ക്ക— കിടന്ന ഉറങ്ങാൻ എങ്ങിനെ സാധിക്കും.

ഇ—അതിന വ്രണവിരൊപണമായ വല്ല മരുന്നും സെവിച്ച സു
ഖം വരുത്തണം.

മാ—ഞാൻ അതിന്ന ഒരു മരുന്ന കണ്ടിട്ടുണ്ട— ഒരു പ്രമാണപ്രകാ
രം—ആ പ്രമാണം പറയാം— മരുന്ന തരുമൊ.

ഇ—എന്താണ പ്രമാണം. കെൾക്കട്ടെ.

മാ—"ഇന്ദീരവരാക്ഷി തവ തീക്ഷ്ണ കടാക്ഷബാണ
പാതവ്രണെ ദ്വിവിധമൌഷധമെവമന്യെ
ഏകംത്വദീയമധരാമൃതപാനമന്യദുത്തുംഗ
പീനകുചകുങ്കുമപങ്കലെപഃ".

ഇ—ശരി— നല്ല പ്രമാണം. — മരുന്ന എവിടെ കിട്ടും.

മാ—ഇന്ദുലെഖയുടെ കൈവശം ഉണ്ടല്ലൊ.

ഇ—അത ഇപ്പൊൾ എടുപ്പാൻ പാടില്ലാ. മഞ്ഞ വളരെ ഞാ
ൻ പൊണു. മാധവൻ പൊയി കിടന്നുറങ്ങു— ഭ്രാന്തന്മാരെപൊ
ലെ ആവരുത.

മാ—ആട്ടെ, എനിക്ക ആ മരുന്ന എപ്പൊഴെങ്കിലും കിട്ടുമൊ?
ഇന്ദുലെഖ കിട്ടും എന്ന ഒരു വാക്ക പറഞ്ഞാൽ മതി— എന്നാ
ൽ ഞാൻ പരമഭാഗ്യവാനായി— എന്നെ ഇങ്ങിനെ തപിപ്പി
ക്കരുതെ— ആ വാക്കുമാത്രം ഒന്ന പറഞ്ഞ കെൾക്കണം. അ
തിന എനിക്ക ഭാഗ്യമുണ്ടൊ.

ഇ—എനിക്ക ഉറക്ക വല്ലാതെ വരുന്നു ഞാൻ ഇതാ പൊവുന്നു.
എന്ന പറഞ്ഞ ഇന്ദുലെഖ ക്ഷണെന മാളികയിലെക്ക ക
യറി പൊയി.

ഇന്ദുലെഖ പൊയ വഴിയും നൊക്കി മാധവൻ വിഷണ്ഡ
നായി അതി പരിതാപത്തൊടെ നിന്നു.

ഇന്ദുലെഖ മുകളിലെക്ക പൊയി എന്നെ ഉള്ളൂ— മുകളിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/58&oldid=193028" എന്ന താളിൽനിന്ന് ശേഖരിച്ചത്