താൾ:CiXIV270.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32 രണ്ടാം അദ്ധ്യായം.

മാധവൻ മുല്ലമാലം കൈകൊണ്ട വാങ്ങി— വാങ്ങുമ്പൊൾ മാ
ധവന്റെ കൈ വിറക്കുന്നു എന്ന ഇന്ദുലെഖക്ക തൊന്നി.

ഇ—എന്താണ കൈ വിറക്കുന്നത.

മാ—കാമദെവന്റെ ബാണമല്ലെ— ഭയപ്പെട്ടിട്ടുള്ള വിറതന്നെ.
ഇന്ദുലെഖാ ഒന്ന ചിറിച്ചു.
മാ—(താമരപ്പൂവ കയ്യിൽവെച്ച നൊക്കികൊണ്ട)
ശൊഭാസൎവ്വസ്വമെഷാം പ്രഥമപഹൃതം യത്ത്വയാ
ലൊചനാഭ്യാം മാദ്ധ്വീ മാധുൎയ്യസാരഃ തവ കളവച
സാ മാൎദ്ദവം ത്വൽ പ്രതീകൈഃ— സ്ഥാനഭ്രംശൊ മഹീ
യാ നപിചവിരചിതഃ ത്വന്മുഖ സ്പൎദ്ധിനാംവൈ പ
ത്മാനാം ബന്ധനാത്ത്വം വിരമവരതനൊ പിഷ്ട
പെഷെണ കിംസ്യാൽ.

ഇ—ഒന്നാന്തരം ശ്ലൊകം. എനിക്ക ഇത പഠിക്കണം.

മാ—ൟ മാലയിൽ ഒരു ചെറിയ കഷണം ഞാൻ മുറിച്ചെടു
ത്ത കുടുമയിൽ ചൂടാം. ശെഷം മുഴുവനും ഇന്ദുലെഖയുടെ ത
ലമുടിയിൽ തന്നെ വെക്കുന്നതാണ യൊഗ്യത.

ഇ—യൊഗ്യത എങ്ങിനെയെങ്കിലുമാവട്ടെ— മാധവന്റെ ഇഷ്ടം
പൊലെ ചെയ്തൊളൂ.

മാ—ഇഷ്ടം പൊലെ ചെയ്വാൻ സമ്മതമൊ.

ഇ—മാലയെ സംബന്ധിച്ചിടത്തൊളം ഇഷ്ടം പൊലെ ചെ
യ്തൊളൂ.

മാധവൻ മാല കഷണിച്ച ഒരു ചെറിയ കഷണം തന്റെ
കുടുമയിൽ വെച്ചു— ശെഷം മുഴുവനും കയ്യിൽ തന്നെ പിടിച്ചു ഇ
ന്ദുലെഖയുടെ മുഖത്തെക്ക നൊക്കി:
മാ—ഇത ഞാൻ തന്നെ ഇന്ദുലെഖയുടെ തലമുടിയിൽ തിരുകെ
ട്ടയൊ.

ഇ—എന്റെ തലമുടിയിലൊ.

മാ—അതെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/56&oldid=193026" എന്ന താളിൽനിന്ന് ശേഖരിച്ചത്