താൾ:CiXIV270.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 31

ക്കുന്നില്ല.

ഇ—അതെന്താണ.

മാ—"മൃഗദൃശാം‌മാനം സമുന്മൂലയൻ" എന്ന പറഞ്ഞ ഗുണം ശ
രിയായി ഉള്ളതാണെങ്കിൽ അത ഇപ്പൊൾ ഇവിടെ കാണ
ണ്ടെ.

ഇ—(ചിറിച്ചുകൊണ്ട) എന്നാൽ വെറെ ഒരു ശ്ലൊകം ചൊല്ലാം.
"യാമിനീകാമിനീകൎണ്ണകുണ്ഡലം ചന്ദ്രമണ്ഡലം
മാരനാരാച നിൎമ്മാണ ശാണചക്രമിവൊദിതം"

മാ—മാരനാരാചങ്ങൾ സ്ത്രീകളിൽ കുറെ കാലമായി പ്രയൊഗി
ച്ചുവരാറില്ലെന്ന തൊന്നുന്നു.

ഇ—സ്ത്രീകൾ സാധുക്കളല്ലെ— ഭീരുക്കളല്ലെ— കാമദെവന ദയ
തൊന്നി വെണ്ടെന്ന വെച്ചുവായിരിക്കാം.

മാ—എന്നാൽ ആ കാമദെവൻ മഹാ ദുഷ്ടൻ എന്ന മാത്രമല്ലാ
ഒരു വിഡ്ഢികൂടിയാണെന്ന ഞാൻ പറയും— സ്ത്രീകളിൽ ദയ
കൊണ്ട പ്രയൊഗിക്കിന്നില്ലെങ്കിൽ പിന്നെ പുരുഷന്മാരിൽ പ്ര
യൊഗിച്ചിട്ട എന്താണ ഒരു സാദ്ധ്യം— പുരുഷന്മാരെ പ്രയൊജ
നമില്ലാതെ ഉപദ്രവിക്കുന്നത എന്തിന.

ഇ—അതശരി. എന്നാൽ പുരുഷന്മാരെ ഉപദ്രവിച്ചാൽ അവര
ശക്തന്മാരാകയാൽ നിവൃത്തി ഇല്ലാതെ വരുമ്പൊൾ സാധു
ക്കളായ സ്ത്രീകളെ പുരുഷന്മാരെ നെരിട്ട ഉപദ്രവിച്ചൊളും എ
ന്ന വിചാരിച്ചിട്ടായിരിക്കാം കാമദെവൻ ഇങ്ങിനെ ചെയ്യു
ന്നത.

ഇതാ ഞാൻ ഒരു മുല്ലമാല കൊണ്ടുവന്നിരിക്കുന്നു— ഇത ഇ
ന്ന ഞാൻ തന്നെ കെട്ടിയുണ്ടാക്കിയതാണ— ഇതിന്റെ നായകമ
ണിയാക്കി കെട്ടിയിരിക്കുന്ന ൟ ചെറിയ താമരപ്പൂവ ഞാൻ ത
ന്നെ ഇന്ന രാവിലെ പൂവള്ളി പടിഞ്ഞാറെ കുളത്തിൽ നിന്ന പ
റിച്ചതാണ— ൟ മാല മാധവന്റെ കുടുമയിൽ വെച്ചാൽ നല്ലഭം
ഗി ഉണ്ടാവും. ഇതാ എടുത്തൊളു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/55&oldid=193025" എന്ന താളിൽനിന്ന് ശേഖരിച്ചത്