താൾ:CiXIV270.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30 രണ്ടാം അദ്ധ്യായം

മ്പൊഴാണ ഒഴുകിപ്പൊവുന്ന വെള്ളത്തെ എടയിൽ കെട്ടി നി
ൎത്തിയാൽ ഉണ്ടാവുന്നതു പൊലെ ഉള്ളിൽ നിൎത്തുവാൻ നിവൃ
ത്തിയില്ലാത്തവിധം അധികരിക്കുന്നതും ചിലപ്പൊൾ വിചാരി
യാതെ പുറത്തെക്ക ചാടിപ്പൊവുന്നതും.

മിറ്റത്തവന്ന ചന്ദ്രികയിൽ മാധവന്റെ അതി കൊമള
മായ മുഖത്തിൽ നിന്ന സ്പഷ്ടമായി കാണാവുന്ന വ്യഥയെ ക
ണ്ടപ്പൊൾ ഇന്ദുലെഖക്കും മനസ്സ സഹിച്ചില്ലെന്ന തന്നെ പറ
യാം.

ഒന്നാമത ചന്ദ്രികാ എന്നതതന്നെ മനസ്സിന്ന വളരെ ഉ
ദ്ദീപനകരമായ ഒരു സാധനമാണ— അങ്ങിനെയുള്ള ചന്ദ്രികയി
ങ്കൽ മാധവനെപ്പൊലെ തന്നൊടും തനിക്കും കഠിനമായ അ
നുരാഗം അന്യൊന്യമുള്ള അതി സുന്ദരനായ ഒരു യുവാവെ താ
നെ അടുത്ത കാണുമ്പൊൾ ഇന്ദുലെഖക്ക കഠിനമായ വ്യഥ ഉ
ണ്ടായി എന്ന പറയെണ്ടതില്ലെല്ലൊ.

ഇങ്ങിനെയെല്ലാം ഉണ്ടായി എങ്കിലും തന്റെ ബുദ്ധിസാ
മൎത്ഥ്യം കൊണ്ടും ക്ഷമയാലും ധൈൎയ്യത്താലും ഇന്ദുലെഖ തന്റെ
മനൊവ്യഥയെ ലെശം പുറത്ത കാട്ടാതെതന്നെ നിന്നു— കുറെ
നെരം രണ്ടാളും അന്യൊന്യം ഒന്നും പറയാതെ ചന്ദ്രനെ നൊ
ക്കിക്കൊണ്ട നിന്നു.

പിന്നെ ഇന്ദുലെഖ താഴെ കാണിക്കുന്ന ഒരു ശ്ലൊകം ചൊ
ല്ലി.
സ്വൈരംകൈരവകൊരകാൻവിദലയന്ന്യൂനായനഃ
ഖെദയന്നംഭൊജാനിനിമീലയന്മൃഗദൃശാമ്മാനം സ
മുന്മൂലയൻ—ജ്യൊത്സ്നാം കന്ദളയൻ ദിശൊധവളയ
ന്നംഭൊധി മുദ്വെലയൻ കൊകാനാകുലയൻ തമഃ
കബളയന്നിന്ദുസ്സമുജ്ജൃംഭതെ.

മാ—ൟ ശ്ലൊകം ഉണ്ടാക്കിയ ആൾ ചന്ദ്രന്റെ ഗുണങ്ങളെക്കു
റിച്ച എല്ലാം ശരിയായി അറിയുന്നു എന്ന ഞാൻ വിചാരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/54&oldid=193024" എന്ന താളിൽനിന്ന് ശേഖരിച്ചത്