താൾ:CiXIV270.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 29

ത ഞാൻ ഒൎക്കാതെ പറഞ്ഞുപൊയി. ഞാൻ എറങ്ങി മിറ്റ
ത്തവരാം.

മാ—എനിക്ക വെണ്ടി വരെണമെന്നില്ലാ.

ഇ—എനിക്കവെണ്ടി തന്നെ വരാം.

മാ‍—അതിന്ന എനിക്ക വിരൊധമില്ല.

ഇന്ദുലെഖ മുകളിൽ നിന്ന എറങ്ങി മിറ്റത്ത ബഹു മനൊ
ഹരമായ ചന്ദ്രികയിൽ മാധവന്റെ അടുക്കെപ്പൊയി നിന്നു.
കയ്യിൽ താൻ തന്നെ അന്ന വൈകുന്നെരം കെട്ടി ഉണ്ടാക്കിയ
ഒരു മുല്ലമാലയും ഉണ്ടായിരുന്നു. അതി ധവളമായിരിക്കുന്ന ച
ന്ദ്രികയിൽ ഇന്ദുലെഖയുടെ മുഖവും കുന്തളഭാരവും ശരീരവും
ആകപ്പാടെ കണ്ടപ്പൊൾ മാധവന വല്ലാതെ മനസ്സിന്ന ഒരു
ഭ്രാന്തി ഉണ്ടായി, "ൟശ്വരാ! ൟ സുന്ദരിക്ക എന്നിൽ അനുരാ
ഗമുണ്ടായാൽ എന്നെപൊലെ ഉള്ള ഭാഗ്യവാൻ ആര" "ഇല്ലാ
തെ പൊയെങ്കിൽ ഞാൻ ജീവിച്ചിരിക്കുന്നത എന്തിന— ക്ഷണ
ത്തിൽ ജീവത്യാഗം ഉത്തമം" എന്നിങ്ങിനെ മാധവൻ വിചാ
രിച്ചു.

ഇന്ദുലെഖക്കൊ, അങ്ങുണ്ടായ വിചാരത്തിന്നും അശെഷം
പ്രകൃതഭെദവും കുറവും ഉണ്ടായിരുന്നില്ലാ— ശക്തി അല്പം കൂടി
യിരുന്നു. എന്ത കൊണ്ടെന്നാൽ— ഇന്ദുലെഖ തന്റെ വിചാര
ങ്ങൾ മനസ്സിൽ അടക്കിയിരുന്നതിനാൽ തന്നെ. മനസ്സിന്നുണ്ടാ
വുന്ന സ്തൊഭങ്ങൾ ബാഹ്യചെഷ്ടകളെക്കൊണ്ട വളരെ ചുരുക്കു
വാനും ലഘുവാക്കുവാനും കഴിയുന്നവകളാണ. കഠിന വ്യസന
ത്തിൽ ഉറക്കെ കരയുന്നത ഒരുവിധം വ്യസനൊൽക്കൎഷതയെ
ശമിപ്പിക്കും. അങ്ങിനെതന്നെ ആഹ്ലാദത്തിലൊ ഹാസ്യരസ
ത്തിലൊ ചിറിക്കുന്നതും— പിന്നെ തന്റെ വ്യസനങ്ങളെ കുറിച്ച
ഒരുവൻ തന്റെ സ്നെഹിതനൊട തുറന്ന വെളിവായി പറയുന്ന
തിനാൽ തന്നെ അല്പം വ്യസനശാന്തി ഉണ്ടാവാം. കഠിന വ്യസ
നം ഉള്ളിൽ ഉള്ളത കെവലം മറച്ച വെറെ ഒരു രസം നടിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/53&oldid=193023" എന്ന താളിൽനിന്ന് ശേഖരിച്ചത്